സല്‍മാന്‍ഖാന്‍ ശ്രീരാമനാവുന്നു
സല്‍മാന്‍ഖാന്‍ ശ്രീരാമനാവുന്നു
ജീവിതത്തില്‍ വില്ലനായ സല്‍മാന്‍ ഖാന്‍ സിനിമയില്‍ സദ്ഗുണസമ്പന്നനായ ഇതിഹാസ പുരുഷനെ അവതരിപ്പിക്കുന്നു. രണ്ട് ചിത്രങ്ങളില്‍ സല്‍മാന്‍ഖാന്‍ ശ്രീരാമനായി അഭിനയിക്കുകയാണ്.
ബൂണ്ടി വാലിയയുടെയും സഞ്ജയ്ഖാന്റെയും ചിത്രങ്ങളിലാണ് സല്‍മാന്‍ ശ്രീരാമനാവുന്നത്. ബൂണ്ടി വാലിയയുടെ ചിത്രത്തിന് രാമായണ്‍ എന്നും സഞ്ജയ്ഖാന്റെ ചിത്രത്തിന് മര്യാദ പുരുഷോത്തമന്‍ രാം എന്നും പേരിട്ടിരിക്കുന്നു.
ബൂണ്ടി വാലിയയുടെ ചിത്രത്തില്‍ സല്‍മാന്‍ഖാന്റെ സഹോദരന്‍ സൊഹൈയ്ലാണ് ലക്ഷ്മണനാവുന്നത്. സീതയായി ഒരു ഹോളിവുഡ് താരം അഭിനയിക്കും.
അയോധ്യയിലും ന്യൂസിലാന്റിലുമായാണ് രാമായണിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണത്തിന് മുമ്പായി ഗവേഷണം നടത്തിവരികയാണെന്ന് ബൂണ്ടി വാലിയ പറഞ്ഞു.


Click it and Unblock the Notifications