റോഷന്‍-ബച്ചന്‍ കുടുംബങ്ങളുടെ അവാര്‍ഡ് നൈറ്റ്

By Staff

റോഷന്‍-ബച്ചന്‍ കുടുംബങ്ങളുടെ അവാര്‍ഡ് നൈറ്റ്

മുംബൈ: നാല്പത്തിയാറാമാത് ഫിലിംഫെയര്‍ അവാര്‍ഡ്ദാനച്ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ റോഷന്‍-ബച്ചന്‍ കുടുംബങ്ങളുടേതായി മാറി. പുത്തന്‍ താരോദയമായ ഹൃതിക് റോഷന്‍, അച്ഛന്‍ രാകേഷ് റോഷന്‍, അമ്മാവന്‍ രാജേഷ് റോഷന്‍, അമിതാഭ് ബച്ചന്‍, ഭാര്യ ജയാ ബച്ചന്‍ എന്നിവരാണ് ഫിബ്രവരി 17 ശനിയാഴ്ച മുംബൈയില്‍ നടന്ന ഫിലിം ഫയര്‍ അവാര്‍ഡ് നൈറ്റ് സ്വന്തമാക്കിയത്.

2000ത്തിലെ മികച്ച നടനും നവാഗത നായകനും ഉള്ള അവാര്‍ഡാണ് ഹൃതിക് സ്വന്തമാക്കിയത്. കഹോ നാ പ്യാര്‍ ഹൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. രാകേഷ് റോഷന് മികച്ച സംവിധായകനും രാജേഷ് റോഷന് മികച്ച സംഗീത സംവിധായകനുമുള്ള അവാര്‍ഡുകളും ലഭിച്ചത് ഈ ചിത്രത്തിലൂടെ തന്നെ. കൂടാതെ മികച്ച ഗായകന്‍ (ലക്കി അലി), കോറിയോഗ്രാഫര്‍ (ഫാറാ ഖാന്‍) എന്നീ അവാര്‍ഡുകളും ഈ ചിത്രത്തിനു തന്നെ.

മൊഹബത്തേമിലെ അഭിനയം മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം അമിതാഭ് ബച്ചന് നേടിക്കൊടുത്തു . ഫിസയിലൂടെ ഏറെക്കാലത്തിനു ശേഷം അഭിനയരംഗത്തേക്കു തിരിച്ചു വന്ന ജയാ ബച്ചനാണ് മികച്ച രണ്ടാമത്തെ നടി. ഫിസയിലെ പ്രകടനത്തിന് കരിഷ്മാ കപൂറിന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു.

മികച്ച നടനും നടിക്കുമുള്ള ക്രിട്ടിക്സ് അവാര്‍ഡ് ഷാരൂഖ് ഖാനും (മൊഹബത്തേം) താബുവിനും (അസ്തിത്വ) ആണ്.

സുനില്‍ ഷെട്ടിയാണ് (ധഡ്കന്‍) മികച്ച വില്ലന്‍. ധഡ്കനിലെ ഗാനം ആലപിച്ച അല്‍ക്കാ യാഗ്നിക് മികച്ച ഗായികക്കുള്ള പുരസ്കാരം നേടി. പിന്നണി ഗായിക ആശാ ഭോന്‍സ്ലെയ്ക്കും സംവിധായകനും നിര്‍മ്മാതാവും നടനുമായ ഫിറോസ് ഖാനും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X