വിവേക് ഒബ്രോയി ഹോളിവുഡിലേക്ക്
വിവേക് ഒബ്രോയി ഹോളിവുഡിലേക്ക്
രാംഗോപാല്‍ വര്‍മയുടെ മുന്നില്‍ ഒരു റോളിന് വേണ്ടിയെത്തിയ വിവേക് ഒബ്രോയി എന്ന ഭാഗ്യന്വേഷിക്ക് ഇപ്പോള്‍ ഭാഗ്യകാലമാണ്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയാണ് ഈ പുതിയ ഹിന്ദി താരം.
ഓസ്കാര്‍ അവാര്‍ഡ് ജേതാവായ റൊണാള്‍ഡ് ജെഫെ സംവിധാനം ചെയ്യുന്ന ദ ഇന്‍വേഡേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിലാണ് വിവേക് ഒബ്രോയ് അഭിനയിക്കുന്നത്. ഒരു മുഴുനീള കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു കഥ പറയുന്ന ചിത്രമാണ് ദ ഇന്‍വേഡേഴ്സ്. വിവേക് അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനം ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വിവേകിനെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനായി തിരഞ്ഞെടുത്തത്.
രാംഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ വിവേക് റോഡ്, സാത്തിയ എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ഹിന്ദിയിലെ നവതാരനിരയില്‍ മുമ്പനായി.
ഹിന്ദി ചലച്ചിത്രനടനായ സുരേഷ് ഒബ്രോയിയുടെ മകനാണ് വിവേക്.


Click it and Unblock the Notifications