ഹൃത്തിക് നടന്‍, പ്രീതി നടി

By Staff

ഹൃത്തിക് നടന്‍, പ്രീതി നടി
മുംബൈ: 49-ാമത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹൃത്വിക് രോഷനാണ് മികച്ച നടന്‍. പ്രീതി സിന്റ മികച്ച നടിക്കുള്ള പുരസ്കാരം നേടി.

കഴിഞ്ഞ കുറച്ച് കാലമായി ഹൃതിക്കിന് ബോളിവുഡില്‍ നല്ല കാലമായിരുന്നില്ല. ഈ അവാര്‍ഡോടെ അത് മാറുമെന്ന പ്രതീക്ഷയിലാണ് ഹൃതിക് രോഷന്‍.

കോയി മില്‍ഗയായിലെ തകര്‍പ്പന്‍ പ്രകടനമാണ് ഹൃത്വിക് രോഷനെ ഒന്നാമനാക്കിയത്. കല്‍ ഹോ ന ഹോയിലെ അഭിനയം പ്രീതിയെ മികച്ച നടിയാക്കി.

കോയി മില്‍ ഗയാ സംവിധാനം ചെയ്ത രാകേഷ് റോഷനാണ് മികച്ച സംവിധായകന്‍. കോയി മില്‍ ഗയായ്ക്ക് അഞ്ച് അവാര്‍ഡുകളാണ് കിട്ടിയത്. കല്‍ ഹോ ന ഹോയിലെ അഭിനയത്തിലൂടെ ജയാ ബച്ചനും സെയ്ഫ് അലിഖാനും സഹനടിക്കും സഹനടനുമുള്ള അവാര്‍ഡ് നേടി.

കല്‍ ഹോ ന ഹൊ എന്ന ചിത്രത്തിന് ആകെ എട്ട് അവാര്‍ഡുകള്‍ കിട്ടി.

ആജീവനാന്ത സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്കാരം പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ ബി.ആര്‍. ചോപ്ര നേടി. ജിസത്തിലെ ആലാപനത്തിന് ശ്രേയ ഘൗഷല്‍ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡിനര്‍ഹയായി. സോനു നിഗമാണ് മികച്ച ഗായകന്‍. ചിത്രം കല്‍ ഹോ ന ഹോം.

ഫിലിം ഫെയര്‍ പവര്‍ അവാര്‍ഡ് അമിതാഭ് ബച്ചനും ഷാരൂഖ്ഖാനും പങ്കിട്ടു.

കലാസംവിധാനം - മിനിഷ് സപല്‍ (പിഞ്ജര്‍)
ഛായാഗ്രഹണം - അസിം ബജാജ് (ചമേലി)
എഡിറ്റിങ് - ഷിമിത് അമില്‍ (ഭൂത്)
തിരക്കഥ - രാജ്കുമാര്‍ ഹിരണി വിധു വിനോദ് ചോപ്ര (മുന്ന ഭായ് എം.ബി.ബി.എസ്)
കഥ - നാഗേഷ് കുക്കുനൂര്‍ (തീന്‍ ദീവാരേം)
നൃത്ത സംവിധാനം - ഫറാഖാന്‍ (കോയി മില്‍ ഗയാ)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X