പൂജാ ബത്ര അറസ്റ്റിലായി
പൂജാ ബത്ര അറസ്റ്റിലായി
മുംബൈ: ബോളിവുഡ് നടി പൂജാ ബത്രയെയും സഹോദരനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
ഒരു പോസ്റ്റ്മാനെ തല്ലിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് പൂജയ്ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.
പൂജയുടെ പേരിലുള്ള തപാല്‍ ഉരുപ്പടി അവര്‍ക്കു തന്നെയേ കൊടുക്കൂവെന്ന് പോസ്റ്റ്മാന്‍ ശഠിച്ചപ്പോള്‍ പൂജയുടെ സഹോദരന്‍ ചേതന്‍ ഇടപെട്ട് വഴക്കുണ്ടാക്കുകയും പോസ്റ്റ്മാനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
ആശുപത്രിയിലായ പോസ്റ്റുമാന്റെ പരാതിപ്രകാരമാണ് സിനിമാതാരത്തെയും സഹോദരനേയും അറസ്റ്റ് ചെയ്തത്. അന്ധേരിയിലെ ഐശ്വര്യ ബില്‍ഡിങ്ങിലുള്ള പൂജയുടെ വീട്ടില്‍ വച്ച് ഫിബ്രവരി 23 വെള്ളിയാഴ്ചയായിരുന്നു സംഭവം.
പൂജയുടെ സഹോദരന്‍ പോസ്റ്മാനുമായി വഴക്കുണ്ടാക്കിയപ്പോള്‍ പുറത്തെത്തിയ പൂജ സഹോദരനുമായി ചേര്‍ന്ന് പോസ്റ്മാന്റെ തല ചുവരില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂജ മദ്യപിച്ചിരുന്നതായും സംസാരമുണ്ട്. പൂജയെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈയിലെ തപാല്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തി.
തലയ്ക്ക് പരിക്കേറ്റ സന്തോഷ് മറാത്തെ എന്ന പോസ്റ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


Click it and Unblock the Notifications