ദിലീപ് ബോളിവുഡിലേക്ക്

By Staff

ഹിന്ദിയിലും സാന്നിധ്യമറിയിച്ചവരാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍. മമ്മൂട്ടി ധര്‍ത്തീപുത്ര, സോ ജൂട്ട് ഏക് സച്ച് തുടങ്ങിയ ചിത്രങ്ങളില്‍ നായകനായപ്പോള്‍ മോഹന്‍ലാല്‍ രാംഗോപാല്‍ വര്‍മയുടെ കമ്പനി, ഷോലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവര്‍ക്കു പിന്നാലെയാണ് ദിലീപും ഹിന്ദിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായ കീര്‍ത്തിചക്രയുടെ സംവിധായകന്‍ മേജര്‍ രവി ഒരേ സമയം ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്.

പവര്‍ ഒഫ് ഇന്നസെന്റ്സ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റൊരു നായകന്‍ ഹിന്ദി താരം രാജ്പാല്‍ യാദവ് ആണ്. ദിലീപിനൊപ്പം മലയാളത്തില്‍ നിന്ന് രണ്ട് ബാലതാരങ്ങള്‍ കൂടി ചിത്രത്തില്‍ വേഷമിടുന്നു- നിരഞ്ജന, നീരജ.

കീര്‍ത്തിചക്രയില്‍ നിന്ന് വ്യത്യസ്തമായി നര്‍മകഥ പറയുന്ന ചിത്രമാണിത്. അധികം പരിഷ്കാരങ്ങളൊന്നും എത്തിച്ചേരാത്ത ഗ്രാമമാണ് കസ്സറാല്‍. പട്ടികളില്ലാത്ത ഗ്രാമം. അവിടത്തുകാര്‍ക്ക് പട്ടി ഒരു അശുഭലക്ഷണമാണ്. അതുകൊണ്ടു തന്നെ ആ ഗ്രാമത്തിലെത്തുന്ന പട്ടികളെ അവര്‍ തല്ലിക്കൊല്ലും.

ഇതിനിടയില്‍ എവിടെ നിന്നോ ഒരു പട്ടി ആ ഗ്രാമത്തിലെത്തി. പട്ടി ചെന്നുപെടുന്നത് ഗ്രാമത്തിലെ നാല് കുട്ടികളുടെ കൈകളിലാണ്. അവര്‍ ആ പട്ടിയെ മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മേജര്‍ രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഹിന്ദിയിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ സജിത്തും ഫര്‍ഗാദും സംഭാഷണം രചിക്കുന്നു.

ദാമു ഫിലിംസ് മീഡിയായുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മിക്കുന്നത്. മുംബൈയിലെ കസ്സറാല്‍ എന്ന സ്ഥലത്ത് മാര്‍ച്ചില്‍ ഷൂട്ടിംഗ് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X