അഭിമാന് റീമേക്ക്; അഭിയും ആഷും ജോഡികള്‍
അച്ഛനും അമ്മയും അഭിനയിച്ച് ക്ലാസിക് പദവി നേടിയ ചിത്രത്തിന്റെ പുതിയ പതിപ്പില്‍ അഭിനയിക്കുക. നായികയായി ഭാര്യ തന്നെ അഭിനയിക്കുക. ഇതൊന്നും ചലച്ചിത്രലോകത്ത് എല്ലാവര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്.
എന്നാല്‍ അഭിഷേക് ബച്ചന്റെ കാര്യത്തില്‍ ഇത് യാഥാര്‍ത്ഥ്യമാവുകയാണ്. അച്ഛനും അമ്മയും ചെയ്‌ത വേഷം വീണ്ടും അഭിനയിക്കാനുള്ള അസരം അഭിഷേകിനെയും ഐശ്വര്യയെയും തേടിയെത്തിയിരിക്കുന്നു.
അമിതാഭ് ബച്ചനും ജയാബച്ചനും ജോഡിയായി അഭിനയിച്ച റിഷികേശ് മുഖര്‍ജിയുടെ അഭിമാന്‍ എന്ന ക്ലാസിക് ചിത്രത്തിനാണ് പുതിയ പതിപ്പ് ഒരുങ്ങുന്നത്. ബോളിവുഡില്‍ തരംഗമായി മാറിയ ഈ സംഗീത പ്രാധാന്യമുള്ള ചിത്രം റീമേക് ചെയ്യാനൊരുങ്ങുന്ന് പ്രമുഖ സംവിധായകന്‍ രാജീവ് മേനോന്‍ ആണ്.
ധുന്‍ എന്നാണ് പുതിയ പതിപ്പിന് പേരിട്ടിരിക്കുന്നത്. ഇതില്‍ അഭിഷേകും ഐശ്വര്യയും ഗായകരായാണ് വേഷമിടുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന രാമായണത്തെ ആസ്‌പദമാക്കിയുള്ള ചിത്രം കഴിഞ്ഞാലുടന്‍ ധുന്‍ ആരംഭിക്കുമെന്നാണ് സൂചന.
അഭിഷേകും ഐശ്വര്യയും ഒന്നിച്ചഭിനയിച്ച ഗുരു, സര്‍ക്കാര്‍ രാജ് എന്നീ ചിത്രങ്ങള്‍ വിജയം നേടിയവയായിരുന്നു. അഭിമാനിലൂടെ അമിതാഭും ജയയും സൃഷ്ടിച്ച തരംഗം അഭിയ്‌ക്കും ആഷിനും പുനസൃഷ്ടിക്കുവാന്‍ കഴിയുമോയെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഐശ്വര്യയുടെ മേനിയഴക്


Click it and Unblock the Notifications