ഗര്‍ഭിണിയല്ലെന്ന് ഐശ്വര്യ
വിവാഹം കഴിഞ്ഞ് ഏറെനാള്‍ കഴിയും മുമ്പ് മുതല്‍ തുടങ്ങിയതാണിത്, മാധ്യമങ്ങള്‍ പറയും ഐശ്വര്യ അമ്മയാകാന്‍ പോകുന്നുവെന്ന് എന്നാല്‍ ഐശ്വര്യയും അഭിഷേകും പറയും വാര്‍ത്ത ശരിയല്ലെന്ന്. ഐശ്വര്യ ഗര്‍ഭിണിയാണെന്ന് പലതവണ വാര്‍ത്ത വരുകയും അവര്‍ അത് നിഷേധിക്കുകയും ചെയ്‌തുകഴിഞ്ഞു.
ഇതാ ഇപ്പോള്‍ വീണ്ടും സജീവമായ ഗര്‍ഭവാര്‍ത്ത ഐശ്വര്യ വീണ്ടും നിഷേധിക്കുന്നു. അഭിയും ആഷും ചേര്‍ന്ന് ദുബയില്‍ ഒരു ഫ്ലാറ്റ് വാങ്ങിയതോടെയാണ് പുതിയ ഊഹാപോഹങ്ങള്‍ക്ക് തുടക്കമായത്. ഐശ്വര്യ ഗര്‍ഭിണിയാണെന്നും ആരുമറിയാതെ ഐശ്വര്യക്ക് താമസിക്കാനും പ്രസവശുശ്രൂഷകള്‍ നടത്താനുമായാണ് ദുബയില്‍ ഇവര്‍ വീടുവാങ്ങിയതെന്നുമാണ് വാര്‍ത്ത പരന്നത്.
എന്നാല്‍ ഇതൊന്നും സത്യമല്ലെന്ന് ഐശ്വര്യ പറയുന്നു. ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന് സ്ഥീരീകരിച്ചാല്‍ എന്തായാലും മാധ്യമങ്ങളെ വിവരമറിയിക്കുമെന്നും ഒന്നും ഒളിച്ചുവയ്‌ക്കില്ലെന്നുമാണ് അഭിഷേക് പറഞ്ഞിരിക്കുന്നത്.
ഈയിടെ പുതിയ ചിത്രമായ സര്‍ക്കാര്‍ രാജുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ എപ്പോഴാണ് താങ്കള്‍ ഒരു മുത്തച്ഛനാകുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വേദിയിലിരിക്കുന്ന മകനെയും മരുമകളെയും ചൂണ്ടി അവരോട് ചോദിക്കൂ എന്ന് അമിതാഭ് ബച്ചന്‍ മറുപടി പറഞ്ഞിരുന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഐശ്വര്യ ഗര്‍ഭിണിയാണെന്ന സംശയം ശക്തിപ്പെട്ടത്.


Click it and Unblock the Notifications