»   » ഐശ്വര്യയുടെ പ്രസവം 7സ്റ്റാര്‍ ആശുപത്രിയില്‍

ഐശ്വര്യയുടെ പ്രസവം 7സ്റ്റാര്‍ ആശുപത്രിയില്‍

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ബച്ചന്‍ കുടുംബത്തിന്റെ മരുമകള്‍ ഐശ്വര്യ റായുടെ പ്രസവത്തീയതി അടുത്തുവരുകയാണ്. ഐശ്വര്യയ്ക്ക് ഇരട്ടക്കുട്ടികളുണ്ടാകുമെന്നും മറ്റുമാണ് പ്രവചനങ്ങള്‍. അതിനാല്‍ത്തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗര്‍ഭവാര്‍ത്തകളിലൊന്നായ ഇതിന്റെ പര്യവസാനം കാത്തിരിക്കുകയാണ് ബോളിവുഡ്.

നവംബര്‍ ഒന്നിന് മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച ഐശ്വര്യയുടെ പ്രസവം നവംബര്‍ 11ന് അതായത് 11-11-11 എന്ന ഫാന്‍സി തീയതിയിലുണ്ടാകുമെന്നാണ് സൂചന. സിസേറിയനിലൂടെയായിരിക്കും പ്രസവമെന്നാണ് കേള്‍ക്കുന്നത്. മുംബൈയിലെ ഒരു സെവന്‍ സ്റ്റാര്‍ ആശുപത്രിയിലാണത്രേ ഐശ്വര്യ പ്രസവിക്കുക.

അന്ധേരിയിലുള്ള സെവന്‍ ഹില്‍ ആശുപത്രിയില്‍ സെവന്‍ സ്റ്റാര്‍ സൗകര്യങ്ങളുള്ള മുറിയാണത്രേ ഐശ്വര്യയ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. നവംബര്‍ 10ാം തീയതി മുതല്‍ 15ാം തീയതിവരെയാണ് മുറി ബുക്ക് ചെയ്തിരിക്കുന്നത്.

പ്രസവം സുഖമമാക്കാനും മറ്റുമായുള്ള എല്ലാ സൗകര്യങ്ങളും ബച്ചന്‍ കുടുംബം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഐശ്വര്യ ആശുപത്രിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ ശ്രദ്ധ, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം വേണ്ടി എല്ലാ സന്നാഹങ്ങളും റെഡിയാണത്രേ. എന്തായാലും എല്ലാം റെഡി ഇനി ഐശ്വര്യയ്ക്ക് പ്രസവിച്ചാല്‍ മതിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനായി ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുകയാണ്.

English summary
A seven star suite has been booked in Seven Hills, situated in Marol, Andheri from 10th to 15th Nov 2011 for Aishwarya Rai's devovery. A super equipped childbirth ward has been specially chosen for the Bachchan bahurani, 11-11-11

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam