റാവല്‍പിണ്ടി എക്‌സ്‌പ്രസ് ബോളിവുഡിലേക്ക്
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭീഷണിയായ റാവല്‍പിണ്ടി എക്‌സ്‌പ്രസ് ഇനി സിനിമാ താരങ്ങള്‍ക്കും ഭീഷണിയാകുമോ? ചിലപ്പോള്‍ അതിനും സാധ്യതയുണ്ടെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.
പാകിസ്ഥാന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ അക്തറിന് ബോളിവുഡ് സിനിമയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. അക്തര്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ അക്തറിനെ ബോളിവുഡിലേക്ക് ക്ഷണിച്ച നിര്‍മാതാവും സംവിധാകയകനും ആരാണെന്ന് വ്യക്തമായിട്ടില്ല.
ഈ മാസം എട്ടു മുതല്‍ ബാഗ്ലൂരില്‍ ആരംഭിയ്‌ക്കുന്ന ടെസ്‌റ്റ് മത്സരത്തിനിടയില്‍ നിര്‍മാതാവുമായും സംവിധായകനുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് അക്തര്‍ പറഞ്ഞു. ഇവരുമായുള്ള കൂടിക്കാഴ്‌ചയില്‍ സ്ക്രിപ്പിറ്റിന്‍റെ കാര്യങ്ങളും ചര്‍ച്ച ചെയ്‌തേക്കും.
താന്‍ സ്ഥിരമായി ബോളിവുഡ് സിനിമകള്‍ കാണാറുണ്ടെന്നും ഈയിടെ പുറത്തിറങ്ങിയ ഷാരൂഖ് അഭിനയിച്ച ഓം ശാന്തി ഓം, സഞ്‌ജയ് ലീല ഭന്‍സാലിയുടെ സാവരിയ എന്നീ ചിത്രങ്ങള്‍ കണ്ടുവെന്നും അക്തര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


Click it and Unblock the Notifications