»   » വിരുന്ന് അതിരുകടന്നു; ദീപികയുടെ വീട്ടില്‍ പൊലീസ്

വിരുന്ന് അതിരുകടന്നു; ദീപികയുടെ വീട്ടില്‍ പൊലീസ്

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
ഏറെ സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമായി നടി ദീപിക പദുകോണ്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയത്. കുട്ടൂകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാമായി ദീപിക വമ്പന്‍ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ശനിയാഴ്ച ചടങ്ങുകള്‍ കഴിഞ്ഞ് രാത്രിയായപ്പോഴേയ്ക്കും ദീപികയുടെ അവസ്ഥ പരുങ്ങലിലായി. രാത്രി വൈകി ഫഌറ്റില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചെന്നും ബഹളമുണ്ടായതിനെത്തുടര്‍ന്ന് ദീപികയുടെ വീട്ടില്‍ പൊലീസ് കയറി.

പുലര്‍ച്ചെ മൂന്നരയോടെ പാട്ടും പടയുംകേട്ടെത്തിയ പൊലീസ് പട്രോളിങ് സംഘം ഇരുപത്തിയാറാം നിലയിലുള്ള ദീപികയുടെ ഫഌറ്റില്‍ കയറി വിശദീകരണം ചോദിക്കുകയായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞ് മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ ആള്‍ക്കൂട്ടവും ബഹളവുമുണ്ടാക്കിയതിന്റെ പേരില്‍ താരത്തിന് പിഴയിട്ടിട്ടുണ്ടെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഫഌറ്റിലെ മറ്റു താമസക്കാരാരോ ശല്യം സഹിക്കവയ്യാതെ പൊലീസില്‍ വിളിച്ച് പറയുകയായിരുന്നുവെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ തങ്ങള്‍ പതിവ് പട്രോളിങ്ങിനിറങ്ങിയപ്പോള്‍ അസമയത്ത് ആള്‍ക്കൂട്ടവും ബഹളവും കേട്ട് കാര്യമറിയാന്‍ കയറിയതാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ ആരെയും നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് പറയുന്നു.

പൊലീസ് വന്ന് പരിശോധന നടത്തിയതിന് പിന്നാലെ ചടങ്ങിലുണ്ടായിരുന്ന നടന്‍ ഇമ്രാന്‍ ഖാന്‍ ഭാര്യ അവന്തിക, മദ്യരാജാവ് വിജയ് മല്യ, നടന്മാരായ അഭയ് ഡിയോള്‍, പ്രീതി ദേശായ് തുടങ്ങിയവരെല്ലാം പുറത്തുപോയി.

അമിതാഭ് ബച്ചന്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, സിദ്ദാര്‍ഥ് മല്യ, ഷാഹിദ് കപൂര്‍, അനുഷ്‌ക ശര്‍മ്മ, റിതേഷ് ദേശ്മുഖ്, രണ്‍വീര്‍ സിങ്, ജെനീലിയ ഡിസൂസ തുടങ്ങിയവരെല്ലാം ദീപികയുടെ ഗൃഹപ്രവേശ വിരുന്നിനെത്തിയിരുന്നു. ചടങ്ങില്‍ ഏറ്റവും മുതിര്‍ന്ന അതിഥിയായിരുന്നു താനെന്ന് ബച്ചന്‍ ഇതിന് പിന്നാലെ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
Bollywood actor Deepika Padukone's house-warming party ended abruptly early on Saturday after the police landed up at her brand new pad at Prabhadevi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam