»   » അക്ഷയ് ചിത്രം ഉപേക്ഷിച്ച് ദീപിക വരുന്നു

അക്ഷയ് ചിത്രം ഉപേക്ഷിച്ച് ദീപിക വരുന്നു

Posted By:
Subscribe to Filmibeat Malayalam
Deepika
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം അഭിനയിക്കാനായി ബോളിവുഡ് താരം ദീപിക പദുകോണ്‍ അക്ഷയ് കുമാര്‍ ചിത്രം ഉപേക്ഷിച്ചു. രജനി മൂന്നു റോളില്‍ അഭിനയിക്കുന്ന റാണ ചിത്രത്തിലാണ് ദീപിക നായികയായെത്തുന്നത്.

നേരത്തേ റാണയില്‍ അഭിനിയിക്കാന്‍ ദീപികയ്ക്ക് ഡേറ്റില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രജനിയ്‌ക്കൊപ്പമുള്ള അവസരം മിസ് ചെയ്യുന്നതില്‍ ദീപിക ഏറെ ദുഖിതയുമായിരുന്നു. എന്നാല്‍ ഹിന്ദിയിലെ ചിത്രം ഉപേക്ഷിച്ച് ഇപ്പോള്‍ രജനിയുടെ നായികയായാവാന്‍ തീരുമാനിച്ചിരിക്കുകയാണ് ദീപിക.

രജനിയ്‌ക്കൊപ്പം അഭിനയിക്കുകയെന്നത് ദീപികയുടെ ഏറ്റവും വലിയ ആഗ്രങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിരന്തരം സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിക്കുന്ന അക്ഷയുടെ ചിത്രത്തില്‍ നിന്നും താരം പിന്‍മാറിയത്.

ദീപിക പിന്‍മാറിയ ചിത്രത്തില്‍ അസിന്‍ നായികയാവുമെന്നാണ് സൂചന. ഇതിനായി സംവിധായകന്‍ സാജിദ് ഖാന്‍ അസിനെ സമീപിച്ചുവെന്നാണ് കേള്‍ക്കുന്നത്.

കെഎസ് രവികുമാറാണ് റാണ സംവിധാനം ചെയ്യുന്നത്. കോമഡി, സംഘട്ടനങ്ങള്‍, സെന്റിമെന്റ്‌സ് തുടങ്ങി പതിവ് ചേരുവകളുമായെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസ് ചെയ്യും.

എആര്‍ റഹ്മാന്‍ ആയിരിക്കും സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. സിനിമയുടെ സാങ്കേതിക വശം കൈകാര്യം ചെയ്യുന്നത് ഹോളിവുഡ് സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും.

English summary
Deepika has, reportedly, walked out of ‘Housefull 2’ with Akshay Kumar citing date problems. She has been offered a film opposite the South Indian Demi-God Rajinikanth. Rajinikanth is a mega actor and his fans virtually revere him and his films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam