»   » ഇപ്പോഴും ദീപികയ്ക്ക് രണ്‍ബീറിനോട് പ്രണയം

ഇപ്പോഴും ദീപികയ്ക്ക് രണ്‍ബീറിനോട് പ്രണയം

Posted By:
Subscribe to Filmibeat Malayalam
Ranbir and Deepika
പ്രണയബന്ധം തകര്‍ന്നെങ്കിലും താനിപ്പോഴും രണ്‍ബീര്‍ കപൂറിനെ സ്‌നേഹിക്കുന്നുണ്ടെന്ന് ദീപിക പദുകോണ്‍. ദീപികയുടെ കാമുകന്‍ താനായിരുന്നില്ലെന്ന രണ്‍ബീറിന്റെ അവകാശവാദത്തിന് പിന്നാലെയാണ് വീണ്ടും തന്റെ സ്‌നേഹം വിളിച്ചോതിക്കൊണ്ട് ദീപിക രംഗത്തെത്തിയിരിക്കുന്നത്.

രണ്‍ബീറിനൊപ്പം അഭിനയിച്ച് മതിയായില്ല, ഇനിയും കൂടുതല്‍ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. പ്രണയം തര്‍ന്നതില്‍ എനിക്ക് സങ്കടമില്ല. എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടും ശക്തിയുമുണ്ട്.

അതുകൊണ്ട് തന്നെ പ്രണയം തകര്‍ന്നപ്പോള്‍ ഒരിക്കലും ഞാന്‍ സങ്കടപ്പെട്ടിട്ടില്ല. എല്ലാറ്റിനെയും പോസ്റ്റീവ് ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- താരം പറയുന്നു.

തന്നെ നല്ലരീതിയില്‍ മനസ്സിലാക്കുന്ന ഒരു സുഹൃത്തിനെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നത്. എന്റെ മൗനം പോലും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍. ഇന്ത്യന്‍ രീതിയില്‍ത്തന്നെയായിരിക്കണം വിവാഹമെന്നാണ് ആഗ്രഹം. പക്ഷേ അടുത്ത ഒരു പത്തുവര്‍ഷത്തേയ്ക്ക് കല്യാണമുണ്ടാകില്ല- ദീപിക വ്യക്തമാക്കി.


വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam