»   » മന്ദാകിനിയുടെ കുളിയ്ക്ക് കരീനയില്ല

മന്ദാകിനിയുടെ കുളിയ്ക്ക് കരീനയില്ല

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor and Mandakini
അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കാമുകിയായിരുന്ന മന്ദാകിനിയായി വെള്ളിത്തിരയിലെത്താന്‍ തയാറായ കരീനയ്ക്ക് പക്ഷേ ഒറിജിനല്‍ മന്ദാകിനി വെള്ളിത്തിരയില്‍ ചെയ്തത് ആവര്‍ത്തിയ്ക്കാന്‍ മടി.

അക്ഷയ് കുമാര്‍ നായകനാവുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈയുടെ രണ്ടാംഭാഗത്തിലാണ് കരീന മുന്‍ ബോളിവുഡ് താരവും ദാവൂദിന്റെ കാമുകിയുമായിരുന്ന മന്ദാകിനിയായെത്തുന്നത്.

ഒരുകാലത്ത് ബോളിവുഡില്‍ വിവാദതാരമായിരുന്ന മന്ദാകിനിയുടെ ജീവിതമാണ് കരീന ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ മന്ദാകിനിയുടെ സ്ക്രീനിലെ പ്രകടനം ആവര്‍ത്തിയ്ക്കാന്‍ കരീനയെന്നല്ല, ബോളിവുഡിലെ ഒരുവിധപ്പെട്ട നടിമാരെല്ലാം മടിയ്ക്കും.

മന്ദാകിനിയുടെ ബോളിവുഡ്അരങ്ങേറ്റമായ 'രാം തേരെ ഗംഗാ മൈലി'യിലെ വിവാദരംഗങ്ങള്‍ ചെയ്യാനാണ് കരീന മടിയ്ക്കുന്നത്. ചിത്രത്തില്‍ വെള്ളച്ചാട്ടത്തില്‍ സുതാര്യമായ വെള്ളവസ്ത്രങ്ങളിഞ്ഞ് അഭിനയിക്കാന്‍ മന്ദാകിനി ചങ്കൂറ്റം കാണിച്ചിരുന്നു. നഗ്നതയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇത്തരം നമ്പറുകള്‍ സിനിമയുടെ രക്ഷയ്ക്കെത്തി.

ഇപ്പോള്‍ മന്ദാകിനിയായി വേഷമിടാന്‍ തയാറായ കരീന പക്ഷേ വെള്ളയുടുപ്പിട്ട് കുളിയ്ക്കില്ലെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഷാരൂഖ് നായകനായ അശോകയില്‍ വെള്ളയുടുപ്പിട്ട് നനഞ്ഞൊട്ടി നിന്നതിന് ശേഷം അത്തരമൊരു വേഷത്തിന് കരീന കപൂര്‍ ഇതുവരെ തയാറായിട്ടില്ലെന്നത് മറ്റൊരു കാര്യം.

സെയ്ഫ് അലി ഖാനുമായുള്ള വിവാഹം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നിരിയ്ക്കെ അത്തരമൊരു റിസ്ക്ക് എടുത്ത് കരിയര്‍ തുലയ്ക്കാന്‍ നടി തുനിയുകയില്ലെന്നാണ് ബോളിവുഡും കരുതുന്നത്. എന്നാല്‍ സിനിമയുടെ സംവിധായകന്‍ മിലന്‍ ലുധിര കരീനയ്ക്ക് കൂടി സമ്മതമാകുന്ന വിധത്തില്‍ കുളിരംഗം ചിത്രീകരിയ്ക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
After going wet and wild in Asoka, has put her foot down to not reprise Mandakini's waterfall sequence for the sequel of Once Upon A Time In Mumbaai. The actor is stepping into the shoes of the yesteryear actor in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam