കൈറ്റ്‌സ് ദ റീമിക്‌സും മൂക്കുകുത്തുന്നു

കൈറ്റ്‌സിന്റെ ഇന്റര്‍നാഷണല്‍ വേര്‍ഷന്‍ തയാറാക്കിയത് ഹോളിവുഡ് സംവിധായകന്‍ ബ്രെറ്റ് റാറ്റ്‌നര്‍ ആയിരുന്നു.. ഹോളിവുഡ് പ്രേക്ഷകരെ ലക്ഷ്യമിട്ട് കൈറ്റ്‌സ് ദ റീമിക്‌സ് എന്ന് പേരില്‍ ഇറക്കിയ ചിത്രം ഹിന്ദിയെ അപേക്ഷിച്ച് കൂടുതല്‍ ചടുലമായാണ് ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം തന്ത്രങ്ങളൊന്നും കൈറ്റ്‌സ് ദ റീമിക്‌സിന്റെ രക്ഷക്കെത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെ ബോക്‌സ് ഓഫീസില്‍ തണുപ്പന്‍ വരവേല്‍പായിരുന്നു ചിത്രത്തിന് ലഭിച്ചത്.
യുകെ ചാര്‍ട്ട് ലിസ്റ്റില്‍ 37ാം സ്ഥാനത്ത് നില്‍ക്കുന്ന കൈറ്റ് ദ റീമിക്‌സ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും പരിതാപകരമാണ്. 31 സ്‌ക്രീനുകളില്‍ നിന്നായി 6.29 ലക്ഷം മാത്രമാണ് ചിത്രത്തിന് ആദ്യ ആഴ്ചയില്‍ ഷെയര്‍ വന്നത്. ഋത്വിക്ക് റോഷന്റെ ഈ ഡ്രീം പ്രൊജക്ട് നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും കൈപൊള്ളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.


Click it and Unblock the Notifications











