ബച്ചനൊപ്പം ചൂതാട്ടക്കാരനായി മാധവന്‍
അമിതാഭ് ബച്ചനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കുകയെന്നത് തമിഴ് താരം മാധവന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. ഇപ്പോള്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് മാധവന്‍.
ലീന യാദവിന്റെ 'തീന്‍ പത്തി'യെന്ന ചിത്രത്തിലാണ് അമിതാഭും മാധവനും ഒന്നിച്ചഭിനയിക്കുന്നത്. ആദ്യം അര്‍ഷദ് വാര്‍സിയെയായിരുന്നു ഈ ചിത്രത്തിലേയ്‌ക്ക് തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അദ്ദേഹം പിന്മാറിയതിനെത്തുടര്‍ന്ന് ആ അവസരം മാധവനെ തേടിയെത്തുകയായിരന്നു. ചിത്രത്തില്‍ മാധവന് ഒരു ചൂതാട്ടക്കാരന്റെ വേഷമാണ്.
നേരത്തേ മാധവന്‍ നായകനായ 'രാംജി ലണ്ടന്‍വാലെ' എന്ന ചിത്രത്തില്‍ അമിതഭ് ബച്ചന്‍ അതിഥി താരമായി എത്തിയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തെ നേരിട്ടൊന്ന് കാണാനും സംസാരിക്കാനും കഴിഞ്ഞില്ലെന്ന് പിന്നീട് മാധവന്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.
ഇപ്പോള്‍ 'തീന്‍ പത്തി'യിലെ ചൂതാട്ടക്കാരന്റെ വേഷം മികവുറ്റതാക്കാനായി ചീട്ടുകളി പഠിയ്‌ക്കുന്ന തിരക്കിലാണ് മാധവന്‍.
നിലവില്‍ 'യെസ് ബോസി'നെ അടിസ്ഥാനമാക്കി തമിഴില്‍ ചിത്രീകരിക്കുന്ന ചിത്രത്തിലാണ് മാധവന്‍ അഭിനയിക്കുന്നത്. ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച നായകവേഷമാണ് തമിഴില്‍ മാധവന്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 2008 അവസാനത്തോടെ മാധപന്‍ തീന്‍ പത്തിയുടെ യൂണിറ്റിനൊപ്പം ചേരും.


Click it and Unblock the Notifications