»   » ഷാരൂഖ്-സല്‍മാന്‍ പിണക്കം മാറിയില്ല

ഷാരൂഖ്-സല്‍മാന്‍ പിണക്കം മാറിയില്ല

Posted By:
Subscribe to Filmibeat Malayalam
Salman
ബോളിവുഡിലെ ഖാന്‍മാര്‍ തമ്മിലുള്ള പിണക്കം ഇപ്പോഴും തുടരുന്നു. ഷാരൂഖും താനുമായി ഒന്നിയ്ക്കാനുള്ള യാതൊരു സാധ്യതയും ഇപ്പോഴില്ലെന്ന് പറഞ്ഞുകൊണ്ടാണ് സല്‍മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞങ്ങള്‍ തമ്മില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ പ്രശ്‌നങ്ങളാണ്.അത് ഇപ്പോഴും മാറിയിട്ടില്ല. അതിനാല്‍ അടുത്തൊന്നും ഒന്നിക്കാനുള്ള സാധ്യതയില്ലസല്‍മാന്‍ വ്യക്തമാക്കി. ഷാരൂഖും താനുമായി ഇപ്പോള്‍ സംസാരിയ്ക്കാറു പോലുമില്ലെന്നും സല്‍മാന്‍ പറയുന്നു.

2008 ജൂണില്‍ സല്‍മാന്റെ കാമുകി കത്രീന കൈഫിന്റെ പിറന്നാളാഘോഷത്തിനിടയിലുണ്ടായ ഒരു പ്രശ്‌നത്തെ തുടര്‍ന്നാണ് ഷാരൂഖുമായുള്ള സൗഹൃദം ഉപേക്ഷിച്ചത്. പിന്നീട് സല്‍മാന്‍ ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷന്‍ അമീര്‍ ഖാനുമായി സൗഹൃദത്തിലുമായി.

ഷാരൂഖിനെ മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് ഷാരൂഖ് തന്റെ ഗേള്‍ ഫ്രണ്ടല്ലെന്നായിരുന്നു സല്‍മാന്റെ മറുപടി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam