»   » സില്‍ക്കിനെ ഡേര്‍ട്ടിയാക്കി;ബന്ധുക്കള്‍ കോടതിയില്‍

സില്‍ക്കിനെ ഡേര്‍ട്ടിയാക്കി;ബന്ധുക്കള്‍ കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
silk smitha-vidya balan
എക്ത കപൂര്‍ സംവിധാനം ചെയ്ത ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിനെതിരെ സില്‍ക്ക് സ്മിതയുടെ ബന്ധുക്കള്‍ നിയമയുദ്ധത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.

ചിത്രത്തിലൂടെ സില്‍ക്ക് സ്മിത അപമാനിയ്ക്കപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സില്‍ക്ക് സ്മിത നല്ല കഴിവുള്ള നടിയായിരുന്നു. ഏതൊരു വേഷവും അനായാസമായി അഭിനയിച്ചു ഫലിപ്പിയ്ക്കാന്‍ സില്‍ക്കിന് വൈഭവമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ സില്‍ക്കിനെ മറ്റൊരു തരത്തിലാണ് കാണിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും അപമാനകരമാണെന്ന് സില്‍ക്കിന്റെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.

സില്‍ക്ക് സ്മിതയുടെ സഹോദരനും മറ്റ് ചില ബന്ധുക്കളുമാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്തു കൊണ്ടാണ് ചിത്രത്തിന് ഡേര്‍ട്ടി പിക്ചര്‍ എന്ന പേരിട്ടതെന്നും അവര്‍ ചോദിക്കുന്നു. ഇതിലൂടെ സില്‍ക്ക് സ്മിതയുടെ പ്രതിച്ഛായ മോശമാക്കുക എന്നതാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിട്ടതെന്നും ഇവര്‍ പറയുന്നു.

എണ്‍പതുകളിലെ മാദകതാരമായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം അടുത്തിടെയാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ ഗ്ലാമറിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച വിദ്യയുടെ പ്രകടനം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു.

English summary
The first look of Ekta Kapoor’s The Dirty Picture, which was officially released recently, has drawn flak from the late sexy siren Silk Smitha’s family. Now Silk Smitha’s brother and a few of her relatives in her native town are contemplating legal action against the makers as well as a petition to halt the release of the film.They are unhappy with the way Silk has been projected by Vidya Balan in The Dirty Picture. They contend that Silk Smitha was a terrific actress and could perform any role with ease.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam