»   » വിദ്യ ചാടിക്കടന്നത് 60 കടമ്പകള്‍

വിദ്യ ചാടിക്കടന്നത് 60 കടമ്പകള്‍

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ബോളിവുഡിന്റെ താരറാണിയായി ഉയര്‍ന്നതിന് പിന്നിലുള്ള കഹാനി വിദ്യ ബാലന്‍ വെളിപ്പെടുത്തുന്നു. വെള്ളിത്തിരയിലേക്കുള്ള തന്റെ വരവ് ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്നാണ് മലയാളി സുന്ദരി പറയുന്നത്.

60 സ്‌ക്രീന്‍ ടെസ്റ്റുകള്‍ക്കുശേഷമാണ് തന്നെ ആദ്യചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.  വിധു വിനോദ് ചോപ്ര നിര്‍മിച്ച പരിണീതയിലെ നായികയാവാനാണ് ഈ കടമ്പകള്‍ കടക്കേണ്ടി വന്നത്.

വിദ്യ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട മലയാള ചിത്രമായ ചക്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനുശേഷം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന വിദ്യയെ സംവിധായകന്‍ പ്രദീപ് സര്‍ക്കാരാണ് പരിണീതയിലേക്ക് നിര്‍ദേശിച്ചത്.

എന്നാല്‍ ചിത്രത്തിലെ രണ്ടു നായകന്മാര്‍ക്കു നായികയായി ഐശ്വര്യ റായിയെയാണ് നിര്‍മാതാവ് വിധു വിനോദ് ചോപ്ര ഉദ്ദേശിച്ചത്. സംവിധായകന്റെ നിര്‍ദേശപ്രകാരം വിധു വിനോദ് ചോപ്രയാണ് വിദ്യ ബാലനെ അറുപതുതവണ സ്‌ക്രീന്‍ ടെസ്റ്റുചെയ്തത്.

സെയ്ഫ് അലി ഖാനും സഞ്ജയ് ദത്തുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. 1914ല്‍ പുറത്തിറങ്ങിയ പരിണീത എന്ന ബംഗാളി നോവലാണ് ചിത്രത്തിന്റെ ആധാരം. പഴയകാല നടി രേഖയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 2005ല്‍ തിയറ്ററുകളിലെത്തിയ പരിണീത ഹിറ്റായതോടെ വിദ്യയും ബോളിവുഡില്‍ ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു.

English summary
Today Bollywood actress Vidya Balan is touted as the 'Hero' of the industry after giving back-to-back successes. But if you thought her journey to stardom was a cakewalk then you will be surprised to know like any other struggler Vidya had to strive hard to bag her first film i.e. PARINEETA (2005)

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X