»   » സല്‍മാന്‍ സംഗീതസംവിധായകനാകുന്നു

സല്‍മാന്‍ സംഗീതസംവിധായകനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Salman
സിനിമയെ സംബന്ധിക്കുന്ന എല്ലാം സല്‍മാന് പ്രിയപ്പെട്ടതാണ്. സ്‌ക്രിപ്റ്റ്, എഡിറ്റിങ്, കാസ്റ്റിങ് തുടങ്ങിയ മേഖലകളിലെല്ലാം സല്ലു കൈവച്ചു നോക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഒരുപടി കൂടി കടന്ന് സംഗീതസംവിധായകന്റെ തൊപ്പി അണിയാനാണ് സല്ലുവിന്റെ ശ്രമം.

തന്റെ പുതിയ ചിത്രമായ ബോഡിഗാര്‍ഡില്‍ ഒരു മഴനൃത്തത്തിന് സംഗീതം കൊടുക്കാനാണ് സല്ലുവിന്റെ ശ്രമം.
കരീനയും സല്‍മാനും അഭിനയിക്കുന്ന ഈ ഗാനം ആദ്യം ചിത്രത്തിലുണ്ടായിരുന്നില്ല.

എന്നാല്‍ ഇങ്ങനെയൊരു ഗാനം ഒരുക്കുന്നുണ്ടെന്നറിഞ്ഞ ഉടന്‍ സല്‍മാന്‍ ഇതിന്റെ സംഗീത സംവിധാനം ഏറ്റെടുക്കുകയായിരുന്നു. ഹിമേഷിനായിരുന്നു ഈ ഗാനത്തിന്റെ സംഗീതസംവിധാനം. എന്നാല്‍ സല്ലുവിനു വേണ്ടി ഹിമേഷ് സന്തോഷപൂര്‍വ്വം മാറികൊടുക്കുകയായിരുന്നു.

എന്തായാലും സല്‍മാനെ രണ്ട് മണിക്കൂര്‍ പിടിച്ചിരുത്തി ഗാനം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഹിമേഷ് ഉപദേശിച്ചു കൊടുത്തിട്ടുണ്ടത്രേ. സല്ലുവിന്റെ ഗാനത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന പ്രേക്ഷകരെ താരം നിരാശപ്പെടുത്തില്ലെന്നു കരുതാം.

English summary

 
 In the past, Salman Khan has taken a keen interest in the editing, scripting and casting aspects of his movies. But now, the actor has gone many steps further by turning music composer for a rain song in his upcoming flick Bodyguard.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam