കത്രീനയുടെ മാറ്റം; സല്‍മാന് നിയന്ത്രണം നഷ്ടമാകുന്നു
സല്‍മാനും കാമുകി കത്രീനയും തമ്മില്‍ യുദ്ധം തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്രയേറെ സീനിയറായ തന്നെ കത്രീന വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് സല്‍മാന്റെ പ്രധാനപരാതി.
പലകാര്യത്തിലുമുള്ള വിയോജിപ്പ് സല്‍മാന്‍ തുറന്ന് പറഞ്ഞിട്ടും. കാമുകന്റെ ശത്രുക്കള്‍ക്കൊപ്പമുള്ള കത്രീനയുടെ അഭിനയവും സൗഹൃദവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഇതൊന്നും സഹിക്കാന്‍ വയ്യാതെ സല്‍മാന്‍ കത്രീനയ്‌ക്ക് താക്കീത് നല്‍കിക്കഴിഞ്ഞെന്നാണ് ബോളിവുഡിലെ സംസാരം.
ഈ ഡിസംബറില്‍ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍സമയം അടുത്തെത്തിയിട്ടും ഈയിടെ വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ താനിപ്പോള്‍ കരിയറില്‍ ശ്രദ്ധിക്കുകയാണന്നാണത്രേ കത്രീന മറുപടി പറഞ്ഞത്.
ഇതോടെ സല്‍മാന്റെ സകല നിയന്ത്രണങ്ങളും വിട്ടു. രോഷം തീര്‍ക്കാന്‍ സല്‍മാന്‍ പോയത് ഒരു നിശാ ക്ലബ്ബിലേയ്‌ക്കാണ് അവിടെ ഒരു മോഡലിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും അവര്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്‌തുവത്രേ. അവിടെനിന്നും അനുകൂലമറുപടി ലഭിക്കാത്തതില്‍ ദേഷ്യം വന്ന സല്‍മാന്‍ അത് തീര്‍ത്തത് റോഡിലാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
കത്രീന ഷാഹിദ് കപൂറിനൊപ്പം അഭിനയിക്കാന്‍ കരാറില്‍ ഒപ്പുവച്ചതോടെയാണത്രേ സല്‍മാന്‍ തീര്‍ത്തും അസാധാരണമായി പെരുമാറാന്‍ തുടങ്ങിയത്. ഇത്രയൊക്കെയായിട്ടും കത്രീന സല്‍മാനെഅനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു വാക്കുപോലും മിണ്ടിയിട്ടുമില്ല.


Click it and Unblock the Notifications