സാരിയുടുത്ത് ഐറ്റം നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് സംഭാവന
ശരീരം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വസ്‌ത്രംധരിക്കുകയും സിനിമകളില്‍ ഐറ്റം നമ്പറുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ബോളിവുഡിലെ പ്രമുഖ ഐറ്റം നര്‍ത്തകി സംഭാവന സേഥ്.
ഐറ്റം നമ്പറുകള്‍ അവതരിപ്പിക്കുന്ന നടിമാര്‍ക്ക് വേണ്ടത്ര ബഹുമാനവും ശ്രദ്ധയും ലഭിക്കുന്നില്ലെന്നാണ് സംഭാവനയുടെ പരാതി. അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങളൊന്നും എനിക്ക് കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഐറ്റം നമ്പറുകളിലൂടെ ശ്രദ്ധ നേടാമെന്ന് ഞാന്‍ കരുതിയത്.
ഐറ്റം നര്‍ത്തകിമാര്‍ അല്‍പ വസ്‌ത്രം ധരി്‌ക്കുന്നവെന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം ഐറ്റം നമ്പറുകളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ഗ്ലാമറാണ്. ഇതിനായി അല്‍പവസ്‌ത്രം ധരിക്കേണ്ടിവരും. അല്ലാതെ സാരി ധരിച്ച് ഐറ്റം നമ്പറുകള്‍ ചെയ്യാന്‍ കഴിയുമോ. ചെയ്‌താല്‍ത്തന്നെ അത് കാണാന്‍ ആരുണ്ടാവും- സംഭാവന ചോദിക്കുന്നു.
മുദ്രപ്പത്ര കുംഭകോണക്കേസിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന മുദ്രാംഗ് എന്ന പുതിയ ചിത്രത്തിലാണ് സംഭാവന വീണ്ടും ഐറ്റം നമ്പറുമായി എത്തുന്നത്. ഇതില്‍ സംഭാവനയ്‌ക്കൊപ്പം ബോളിവുഡ് ഗ്ലാമര്‍ റാണി രാഖി സാവന്തും ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ രണ്ടുപേരും ചെയ്യുന്ന നാല് ഐറ്റം നമ്പറുകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ഊര്‍മ്മിള, മല്ലിക ഷെരാവത്ത് എന്നിവരുടെ നൃത്തവുമായി താരതമ്യപ്പെടുത്തിയാല്‍ തന്റെ നൃത്തംതന്നെയാണ് സുന്ദരമെന്നാണ് സംഭാവന പറയുന്നത്. ഇപ്പോള്‍ ഐറ്റം നമ്പറുകള്‍ മാത്രമല്ല അഭിനയിക്കാനുള്ള അവസരവും തന്നെത്തേടിയെത്തുന്നുണ്ടത്രേ.
മുദ്രാങ്കിലെ ഒരു ഐറ്റം നമ്പര്‍ സംഭാവ തട്ടിയെടുത്തുവെന്ന രാഖി സാവാന്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഖിയ്‌ക്ക് സ്വന്തം കാര്യങ്ങളില്‍ ആത്മവിസ്വാസമില്ലെന്നും അവര്‍ മറ്റുള്ളവരുടെ അവസരങ്ങളില്‍ കണ്ണുവെയ്‌ക്കുകയാണ് ചെയ്യുന്നതെന്നും സംഭാവന ആരോപിക്കുന്നു.
രാഖി ശ്രദ്ധേയയായത് അവരുടെ നൃത്തം കൊണ്ടല്ല. വിവാദങ്ങളും വാര്‍ത്തയുണ്ടാക്കാനായി അവര്‍ കാണിച്ചൂകൂട്ടുന്ന മെലോഡ്രാമകളുമാണ് അവരെ ശ്രദ്ധേയയാക്കിയത്-സംഭാവന കുറ്റപ്പെടുത്തി


Click it and Unblock the Notifications