കരീനയെക്കാള്‍ ഹോട്ട് പ്രിയങ്ക:ഷാഹിദ്

അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് ഒരു കരീനയോട് നീതികേട് കാണിച്ചു. മുന്‍ കാമുകിമാരായ കരീന, പ്രിയങ്ക എന്നിവരില്‍ ആരാണ് ഹോട്ട് എന്ന ചോദ്യത്തിന് പ്രിയങ്കയാണ് കരീനയേക്കാള്‍ ഹോട്ട് എന്നാണ് ഷാഹിദ് പറഞ്ഞത്.
കരീന, പ്രിയങ്ക, സോനം കപൂര്‍ എന്നിവരില്‍ ആരാണ് കൂടുതല്‍ സെക്‌സിയെന്നായിരുന്നു അടുത്ത ചോദ്യം. ഇതിലെങ്കിലും കരീനയെ ഷാഹിദ് പരിഗണിയ്ക്കുമെന്ന് കരുതിയിരിക്കുമ്പോള്‍ ഏവരേയും അമ്പരപ്പിച്ചു കൊണ്ട് സോനം കപൂര്‍ ആണ് തന്റെ കണ്ണില്‍ കൂടുതല്‍ സെക്‌സിയെന്നാണ് ഷാഹിദ് പറഞ്ഞത്. കരീന ഇപ്പോള്‍ ഷാഹിദിന്റെ മനസ്സിന്റെ കോണില്‍ പോലും ഇല്ലെന്ന് സാരം.


Click it and Unblock the Notifications