വിവാദങ്ങള്‍ക്കു വിട; ഹീറോയിന്‍ കരീന തന്നെ

ചിത്രത്തിലഭിനയിക്കാന്‍ സമ്മതമാണെന്ന് താന്‍ മധൂറിനെ അറിയിച്ചു കഴിഞ്ഞെന്ന് കരീന പറഞ്ഞു. എന്നാല്‍ ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ബെബോ അറിയിച്ചു.
മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തിലേയ്ക്ക് ആദ്യം പരിഗണിച്ചിരുന്നത് കരീനയെ ആയിരുന്നു. എന്നാല്‍ പിന്നീട് ബെബോയ്ക്കു പകരം ഐശ്വര്യ മതിയെന്ന് മധൂര്‍ തീരുമാനിക്കുകയായിരുന്നു.
ചിത്രത്തിലഭിനയിക്കാന്‍ കരീന 10 കോടി രൂപ പ്രതിഫലം ചോദിച്ചുവെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.


Click it and Unblock the Notifications