ചോരി ചോരി... ക്ക് ഹിന്ദു സംഘടനകളുടെ ഭീഷണി
ചോരി ചോരി... ക്ക് ഹിന്ദു സംഘടനകളുടെ ഭീഷണി
ദില്ലി: ബോംബെ അധോലോകം പണം വാരിയെറിഞ്ഞ് നിര്‍മ്മിച്ച ചോരി ചോരി ചുപ്കെ ചുപ്കെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെയും ബജ്റംഗ് ദളിന്റെയും ഭീഷണി.
ദില്ലിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പരിഷത്തിന്റെ വക്താവ് പറഞ്ഞു. അധോലോകം പണം മുടക്കിയ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഏതെങ്കിലും തിയേറ്ററുകാര്‍ തയ്യാറായാല്‍ അനന്തരഫലം അനുഭവിക്കേണ്ടിവരും -വിഎച്ച്പി വക്താവ് അജയ് ദേവ്ഗണ്‍ വ്യക്തമാക്കി.
ചിത്രത്തിന്റെ റിലീസ് നിരീക്ഷിക്കാന്‍ ദില്ലിയിലെ ബജ്റംഗ് ദള്‍ വിഭാഗവും ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. ദില്ലി ബജ്റംഗ് ദള്‍ മേധാവി സത്യേന്ദ്ര മോഹന്റെ നേതൃത്വത്തിലാണ് സംഘം നിരീക്ഷണം നടത്തുന്നത്. മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച ദില്ലിയില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
രത്നവ്യാപാരിയായ ഭരത് ഷായാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. ബോംബെ അധോലോക നേതാക്കായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയവരുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇദ്ദേഹത്തെ പൊലീസ് അറസ്റു ചെയ്തിരിക്കുകയാണ്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള അധോലോകം പണം മുടക്കിയതുകൊണ്ട് ചിത്രത്തില്‍ ഇന്ത്യാ വിരുദ്ധ പ്രമേയങ്ങള്‍ ഉണ്ടാകുമെന്ന് പരിഷത്ത് വക്താവ് ദേവ്ഗണ്‍ ആരോപിച്ചു.


Click it and Unblock the Notifications