പ്രിയന്‍ ചിത്രത്തില്‍ അക്ഷയ്ഖന്ന
പ്രിയന്‍ ചിത്രത്തില്‍ അക്ഷയ്ഖന്ന
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ബോയിംഗ് ബോയിംഗ് പ്രിയദര്‍ശന്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. മലയാളചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകവേഷത്തില്‍ ഹിന്ദിയില്‍ അഭിനയിക്കുന്നത് അക്ഷയ്ഖന്നയാണ്.
ഗരംമസാലയെന്നാണ് ഹിന്ദി ചിത്രത്തിന്റെ പേര്. ഹംഗാമ, ഹല്‍ചല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്ഷയ്ഖന്ന നായകനാവുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് ഗരംമസാല.
മലയാളത്തില്‍ മുകേഷ് അവതരിപ്പിച്ച വേഷത്തിലെത്തുന്നത് ജോണ്‍ എബ്രഹാമാണ്. മലയാളചിത്രത്തില്‍ മോഹന്‍ലാല്‍ താമസിക്കുന്ന വീട്ടിലെ വേലക്കാരിയുടെ വേഷത്തില്‍ സുകുമാരിയായിരുന്നു. ഹിന്ദിയില്‍ ഈ വേഷം പുരുഷകഥാപാത്രമാവും. പരേഷ് റാവലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തുടര്‍ച്ചയായ രണ്ട് ഹിറ്റുകള്‍ക്കു ശേഷം അക്ഷയ്ഖന്നയെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് ഗരംമസാല. അക്ഷയ്ഖന്ന നായകനായ ഹംഗാമ, ഹല്‍ചല്‍ എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു. മലയാളചിത്രം താളവട്ടത്തിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയാണ്


Click it and Unblock the Notifications