സാക്ഷി ശിവാനന്ദ് ഒന്നല്ല... രണ്ടാള്‍..!

By Staff

സാക്ഷി ശിവാനന്ദ് ഒന്നല്ല... രണ്ടാള്‍..!

ബാംഗ്ലൂര്‍: വിവിധ ഭാഷകളില്‍ അഭിനയിക്കുന്ന പ്രശസ്തയായ ഒരു ബോളിവുഡ് നടിക്ക് എപ്പോഴും തിരക്കായതു കാരണം ചിത്രങ്ങളൊന്നും സമയത്തിന് തീര്‍ക്കാന്‍ സാധിക്കാതെ വരുന്നു. തിരക്കു കുറക്കാന്‍ നടി ഒരു വഴി കണ്ടെത്തി. ചില ചിത്രങ്ങളിലെ വേഷം ഇരട്ടപെറ്റ തന്റെ സഹോദരിയെ ഏല്‍പിക്കുന്നു.

സിനിമാക്കഥ പോലെയുണ്ട് അല്ലേ? എന്നാല്‍ ബോളിവുഡിലെ പ്രശസ്തയായ സാക്ഷി ശിവാനന്ദ് തന്റെ തനിപ്പകര്‍പ്പായ സഹോദരിയെ ഉപയോഗിച്ച് ഇക്കാര്യം സ്വന്തം ജീവിതത്തില്‍ നടപ്പാക്കി എന്നറിയുമ്പോള്‍ ചെറിയൊരു ഞെട്ടലില്ലേ. അതെ. വെള്ളിത്തിരയില്‍ കാണുന്ന സാക്ഷി ശിവാനന്ദ് യഥാര്‍ത്ഥത്തില്‍ രണ്ടാളാണത്രെ - ശിബയും ശിഖയും. കന്നഡ സിനിമാരംഗത്തെ പ്രമുഖനിര്‍മ്മാതാവായ യോഗിഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യഥാര്‍ത്ഥ സാക്ഷി ശിവാനന്ദ് ശിബയാണ്. ശിബ ഇതിനകം 27 ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. ഇതില്‍ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ ഉള്‍പ്പെടും. സഹോദരി ശിഖയാകട്ടെ മൂന്നു ചിത്രത്തിലും അഭിനയിച്ചു . രണ്ടു പേരും സാക്ഷി ശിവാനന്ദ് എന്ന പേരില്‍ തന്നെയാണ് അഭിനയിച്ചത്...!

അടുത്തിടെ മുംബൈയില്‍ വച്ച് സാക്ഷി ആരോടോ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് യോഗിഷ് കണ്ടതോടെയാണ് ഈ അഭിനയനാടകത്തിന്റെ ചുരുളഴിയുന്നത്. സാക്ഷിയും അമ്മയും ചേര്‍ന്നായിരുന്നു മൊബൈലില്‍ സംസാരിച്ചത്. അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യോഗിഷ് നമ്പര്‍ കണ്ട് പിടിച്ചു ഫോണില്‍ വിളിച്ചു.

അപ്പുറത്ത് ഫോണെടുത്തതും ഒരു കിളിക്കൊഞ്ചല്‍ കേട്ടു: സാക്ഷി സംസാരിക്കുന്നു. പിന്നീട് താന്‍ അവളെ ചോദ്യം ചെയ്തുവെന്നും താന്‍ സാക്ഷിയുടെ സഹോദരിയാണെന്ന് അവള്‍ സമ്മതിച്ചുവെന്നും യോഗിഷ് പറഞ്ഞു. എന്നാല്‍ ശിഖയോട് വാര്‍ത്താലേഖകര്‍ ഇതേപറ്റി ചോദിച്ചപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X