മാധുരി ദീക്ഷിതായി അന്തരാ മാലി
മാധുരി ദീക്ഷിതായി അന്തരാ മാലി
ജീവിച്ചിരിക്കുന്ന ഒരു നടിയെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ഒരുങ്ങുക- അത്തരമൊരു ഭാഗ്യം ഒരു പക്ഷേ മാധുരി ദീക്ഷിതിന് മാത്രം അവകാശപ്പെട്ടതായിരിക്കും.
രാംഗോപാല്‍ വര്‍മയാണ് ഇങ്ങനെയൊരു ചിത്രം സംവിധാനം ചെയ്യുന്നത്. മേം മാധുരി ദീക്ഷിത് ബനാ ഹും എന്നാണ് ചിത്രത്തിന്റെ പേര്. അജയ്ദേവ്ഗണ്‍ നായകനാവുന്ന ഭൂത് പൂര്‍ത്തിയാക്കിയ ശേഷം രാംഗോപാല്‍വര്‍മ മേം മാധുരി ദീക്ഷിത് ബനാ ഹും തുടങ്ങും.
അന്തരാ മാലിയാണ് ചിത്രത്തില്‍ മാധുരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വര്‍മയുടെ കമ്പനിയിലൂടെയാണ് അന്തരാ മാലി ബോളിവുഡില്‍ ശ്രദ്ധേയയാവുന്നത്. അതിന് മുമ്പ് ചെയ്ത ഹിന്ദിയില്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. വര്‍മ നിര്‍മിച്ച റോഡില്‍ നായികയായ അന്തരാ മാലിയ്ക്ക് ചിത്രം വിജയിച്ചതോടെ താരമൂല്യമുയര്‍ന്നു. തെലുങ്കില്‍ നിന്നാണ് അന്തരാ മാലി ബോളിവുഡിലെത്തുന്നത്.
നേരത്തെ യിരുന്നു വര്‍മയുടെ സ്ഥിരം നായിക. കമ്പനിയ്ക്ക് മുമ്പുവരെയുള്ള എല്ലാ ചിത്രങ്ങളിലും വര്‍മയുടെ ഈ പ്രിയപ്പെട്ട നടിയായിരുന്നു നായിക. കമ്പനിയില്‍ ഒരു പാട്ടുരംഗത്തില്‍ ഊര്‍മിള പ്രത്യക്ഷപ്പെടുന്നുമുണ്ട്. എന്നാല്‍ അന്തരാ മാലി വന്നതോടെ ഊര്‍മിളയ്ക്ക് ആ സ്ഥാനം നഷ്ടമായെന്ന് തോന്നുന്നു. വര്‍മ അന്തരാ മാലിയിലേക്ക് കൂടുമാറിയെന്നാണ് അണിയറക്കഥ.


Click it and Unblock the Notifications