twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചോരി ചോരി... ഇറങ്ങി, പ്രേക്ഷകര്‍ വിട്ടുനിന്നു

    By Staff
    |

    ചോരി ചോരി... ഇറങ്ങി, പ്രേക്ഷകര്‍ വിട്ടുനിന്നു

    ദില്ലി: വിവാദ ഹിന്ദി ചിത്രം ചോരി ചോരി ചുപ്കെ ചുപ്കെ മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച 14 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. എന്നാല്‍ ചില ഹിന്ദുസംഘടനകളുടെ ഭീഷണി കാരണം പല തിയേറ്ററുകളിലും ചിത്രം കാണാന്‍ ആളുകള്‍ കുറവായിരുന്നു.

    ബോംബെ അധോലോകവുമായി ബന്ധമുള്ളവരാണ് ചിത്രം നിര്‍മ്മിച്ചതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ഭരത് ഷായെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ഛോട്ടാരാജനുമായി ബന്ധമുണ്ടെന്ന പേരില്‍ അറസ്റു ചെയ്തതോടെയാണ് ഇക്കാര്യം വെളിവായത്. തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ ഭീഷണി മുഴക്കുകയും ചെയ്തു.

    എന്നാല്‍ ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ശക്തമായ പൊലീസ് ബന്തവസ്സുണ്ടായിരുന്നതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. ശിവസേനയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഭാരതീയ വിദ്യാര്‍ത്ഥി സേനയിലെ ചിലര്‍ ചിത്രം റിലീസ് ചെയ്ത മുംബൈയിലെ കോണോട്ട് പ്ലേസിലെ ഓഡിയന്‍ സിനിമയുടെ മുന്നില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും പൊലീസ് അവരെ അറസ്റു ചെയ്തു നീക്കി.

    ഭീഷണി കാരണം മുംബൈയില്‍ ചിത്രം കാണാന്‍ ആളുകള്‍ നന്നെ കുറവായിരുന്നു. വന്നവരെ തന്നെ വിശദമായ പരിശോധനകള്‍ക്കു ശേഷമാണ് ഹാളിനകത്തേക്ക് കടത്തിവിട്ടത്. ആദ്യപകുതി അവസാനിക്കുന്നതുവരെ തിയേറ്ററിനുള്ളില്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു. ചിത്രത്തിനു ലഭിക്കുന്ന പണമെല്ലാം കോടതിയില്‍ സമര്‍പ്പിക്കണമെന്ന മുംബൈ കോടതി ഉത്തരവ് തിയേറ്ററിനു മുന്നില്‍ ഒട്ടിച്ചിരുന്നു.

    അബാസ് മസ്താന്‍ സംവിധാനം ചെയ്ത ചോരി ചോരി ചുപ്കെ ചുപ്കെയില്‍ സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, പ്രീതി സിന്റ എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X