താലിബാനോട് പൊരുതിയ വനിതയായി മനീഷ
താലിബാനോട് പൊരുതിയ വനിതയായി മനീഷ
താലിബാനില്‍ പീഡനം അനുഭവിക്കേണ്ടി വന്ന ബംഗാളി സ്ത്രീയുടെ അനുഭവ കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ മനീഷ കൊയ്രാള നായികയാവുന്നു.
ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ബംഗാളി സംവിധായകന്‍ ഉജ്വല്‍ ചതോപാധ്യായ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പേര് എസ്കേപ്പ് ഫ്രം താലിബാന്‍ എന്നാണ്.
ബംഗാളി സ്ത്രീയായ സുസ്മിത ബന്ദോപാധ്യായ തന്റെ അനുഭവങ്ങള്‍ വിവരിച്ചിട്ടുള്ള പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ജന്‍ബാസ് ഖാന്‍ എന്ന അഫ്ഗാന്‍കാരനെ വിവാഹം ചെയ്തതിനു ശേഷം അഫ്ഗാനിസ്ഥാനിലേക്ക് പോയ സുസ്മിത അവിടെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ ലംഘിച്ചതിന്റെ പേരില്‍ കുറ്റവാളിയെന്ന് മുദ്രകുത്തി അറസ്റ് ചെയ്യപ്പെട്ടു. സുസ്മിതയെ വധശിക്ഷയ്ക്കു വിധിക്കുകയാണ് താലിബാന്‍ ഭരണകൂടം ചെയ്തത്. തടവില്‍ നിന്ന് ഒളിച്ചുരക്ഷപ്പെട്ട സുസ്മിത ഇന്ത്യയിലെത്തിയതിന് ശേഷം എഴുതിയ പുസ്തകങ്ങളാണ് സിനിമയ്ക്ക് ആധാരം.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നേരത്തെ താബുവിനെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മനീഷയെ കാസ്റ് ചെയ്യുകയായിരുന്നു.
പ്രശസ്ത എഴുത്തുകാരി മൃദുല മിത്ര വ്യാസാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളിലേറെയും പുതുമുഖങ്ങളാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ചിത്രം നിര്‍മിക്കുന്നുണ്ട്. ലഡാക്ക്, ജയ്സാല്‍മര്‍, മുംബൈ എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം.


Click it and Unblock the Notifications