പുതിയ ചിത്രവുമായി മാത്തന്‍
പുതിയ ചിത്രവുമായി മാത്തന്‍
ഹിന്ദി സിനിമയിലെ മലയാളിയായ സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍ ഒരു ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രം ഒരുക്കുന്നു. സൂപ്പര്‍ഹിറ്റായ സര്‍ഫറോഷ് എന്ന കന്നിച്ചിത്രത്തിന് ശേഷം ജോണ്‍ മാത്യു മാത്തന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് അജയ് ദേവ്ഗണ്‍ ആണ്.
പത്തനംതിട്ട സ്വദേശിയായ ജോണ്‍ മാത്യു മാത്തന്‍ ഏറെ കാലം ഗോവിന്ദ് നിഹലാനിയുടെ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് ബോളിവുഡിലെ സ്വതന്ത്ര സംവിധായകനാവുന്നത്. അമീര്‍ഖാന്‍ നായകനായ സര്‍ഫറോഷ് വന്‍വിജയമായതോടെ കന്നിച്ചിത്രത്തിലൂടെ തന്നെ മാത്തന്‍ ശ്രദ്ധേയനായി. അല്പം വൈകിയാണ് മാത്തന്‍ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്.
അമീര്‍ഖാന്റെ ഡേറ്റ് കിട്ടുന്നതിനായുള്ള കാത്തിരിപ്പാണ് മാത്തന്റെ രണ്ടാമത്തെ ചിത്രം വൈകാന്‍ കാരണമായത്. ഒരു വര്‍ഷം ഒരു ചിത്രത്തില്‍ മാത്രം അഭിനയിക്കുന്ന അമീര്‍ഖാന്റെ ഡേറ്റ് കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതിനാലാണ് അജയ് ദേവ്ഗണിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചത്.
കമ്പനി, ഭഗത്സിംഗ്, ഭൂത്, ഗംഗാജല്‍ തുടങ്ങിയ ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ബോളിവുഡിലെ ഒന്നാംനിര താരങ്ങള്‍ക്കിടയില്‍ തിളങ്ങിനില്‍ക്കുകയാണ് അജയ് ദേവ്ഗണ്‍. ദേവ്ഗണുമായി ഒത്തുചേരുമ്പോള്‍ മറ്റൊരു സൂപ്പര്‍ഹിറ്റൊരുക്കാനാവും എന്ന പ്രതീക്ഷയിലാണ് മാത്തന്‍.


Click it and Unblock the Notifications