പ്രിയങ്കാ ചോപ്ര രണ്ട് ഹിന്ദി ചിത്രങ്ങളില്‍
പ്രിയങ്കാ ചോപ്ര രണ്ട് ഹിന്ദി ചിത്രങ്ങളില്‍
ലോകസുന്ദരി പ്രിയങ്കാ ചോപ്ര രണ്ട് ഹിന്ദിചിത്രങ്ങളില്‍ അഭിനയിക്കുന്നു. അനില്‍ ശര്‍മ്മ, അബാസ് മസ്താന്‍ എന്നീ പ്രമുഖ സംവിധായകരുടെ സിനിമകളിലാണ് ലോകസുന്ദരി അഭിനയിക്കുന്നത്.
അനില്‍ ശര്‍മ്മയുടെ ചിത്രത്തിന് ദി ഹീറോ എന്നാണ് പേരിട്ടിരിക്കുന്നത്. സണ്ണി ഡിയോളാണ് ഈ ചിത്രത്തില്‍ പ്രിയങ്കയുടെ നായകന്‍.
അബാസ് മസ്താന്റെ ചിത്രത്തില്‍ ബോബി ഡിയോള്‍, അഭിഷേക് ബച്ചന്‍ എന്നിവരോടൊപ്പമാണ് പ്രിയങ്ക അഭിനയിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. വീനസ് റെക്കോര്‍ഡ്സ് ആന്റ് ടേപ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു അഭിനേതാക്കളെയൊന്നും തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications