ദ്രൗപദിയായി ഐശ്വര്യ
ദ്രൗപദിയായി ഐശ്വര്യ
ലോകസുന്ദരി ഐശ്വര്യാറായിയെ ഇനി ദ്രൗപദി വേഷത്തിലും കാണാം. ദേവദാസിലെ കാമുകി പരോയ്ക്കു ശേഷം മഹാഭാരതത്തിലെ ദ്രൗപദിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഐശ്വര്യാറായി.
മഹാഭാരത കഥയെ ആസ്പദമാക്കി രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഐശ്വര്യ മാതൃകാസ്ത്രീയായ ദ്രൗപദിയെ അവതരിപ്പിക്കുന്നത്. മഹാഭാരത എന്നുതന്നെയാണ് ചിത്രത്തിന്റെ പേര്.
പഞ്ചപാണ്ഡവരില്‍ നാലുപേരെ സണ്ണി ഡിയോള്‍, സഞ്ജയ് ദത്ത്, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി എന്നിവരാണ് അവതരിപ്പിക്കുന്നത്. അഞ്ചാമത്തെ പാണ്ഡവനെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
എഴുപതു കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഈ ചിത്രം ബജറ്റില്‍ ദേവദാസിന്റെ റിക്കോഡ് തകര്‍ക്കുമെന്നാണ് കരുതുന്നത്. അമ്പത് കോടിയായിരുന്നു ദേവദാസിന്റെ മുതല്‍മുടക്ക്.


Click it and Unblock the Notifications