കൃഷില്‍ ആറ് ഋത്വിക് രൂപങ്ങള്‍
കൃഷില്‍ ആറ് ഋത്വിക് രൂപങ്ങള്‍
കോയി മില്‍ഗയാക്കു ശേഷം ഋത്വിക് റോഷന്‍ വീണ്ടും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നു. കൃഷ് എന്ന പുതിയ ചിത്രത്തില്‍ ഋത്വിക് റോഷന്‍ പ്രത്യക്ഷപ്പെടുന്നത് ആറ് വേഷങ്ങളിലാണ്.
ഋത്വിക് റോഷന്റെ അച്ഛനും കോയി മില്‍ഗയായുടെ സംവിധായകനുമായ രാകേഷ് റോഷനാണ് ഈ ചിത്രം ഒരുക്കുന്നത്. പല പ്രായത്തിലുള്ള കഥാപാത്രങ്ങളായി ഋത്വിക് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വൃദ്ധനായും യുവാവായുമെത്തുന്ന ഋത്വക്കിനെ ഗ്രാമീണനായും സിംഗപ്പൂരില്‍ നിന്നെത്തുന്ന മോഡേണ്‍ വേലക്കാരനായും ചിത്രത്തില്‍ കാണാം. കൃഷിലെ ഋത്വിക്കിന്റെ വിശേഷങ്ങള്‍ അവിടം കൊണ്ടും നില്‍ക്കുന്നില്ല. ബാലവേഷത്തില്‍ അഭിനയിക്കുന്ന ഋത്വിക് സൂപ്പര്‍മാന്‍ മാതൃകയില്‍ സൂപ്പര്‍ഹീറോ ആയും അഭിനയിക്കുന്നു!
മുഖംമൂടി ധരിച്ചെത്തുന്ന ഋത്വിക്കിന്റെ ഈ സൂപ്പര്‍ഹീറോ കഥാപാത്രമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ചിത്രത്തിലെ രംഗങ്ങള്‍ അണിയിച്ചൊരുക്കുന്നത്.
ഒരു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഇന്ത്യയില്‍ ഋത്വിക്റോഷന് മുന്നില്‍ തമിഴ് നടന്‍ അജിത് മാത്രമേയുണ്ടാകൂ. സിറ്റിസണ്‍ എന്ന തമിഴ് ചിത്രത്തില്‍ അജിത് ഒമ്പത് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മൈക്കിള്‍ മദന്‍ കാമ രാജന്‍ എന്ന ചിത്രത്തില്‍ കമലഹാസന്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications