സച്ചിന്റെ പ്രകടനം ഇനി സിനിമയിലും
സച്ചിന്റെ പ്രകടനം ഇനി സിനിമയിലും
കാണികളെ ആവേശഭരിതരാക്കുന്ന ക്രിക്കറ്റ് പിച്ചിലെ പ്രകടനം സ്ക്രീനില്‍ ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ബാറ്റിംഗ് പ്രതിഭ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബോളിവുഡ് ചിത്രത്തിലൂടെയാണ് സച്ചിന്‍ സിനിമാ രംഗത്തെത്തുന്നത്.
സംഗീതാ ആഹീര്‍ നിര്‍മിക്കുന്ന ചിത്രത്തിന് സാബിര്‍ ഗോള്‍മാല്‍ ഹേ എന്നാണ് പേരിട്ടിരിക്കുന്നത്. ശര്‍മന്‍ ജോഷി, സൊഹൈല്‍ ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്.
വിനോദ് കാംബ്ലി, അജയ് ജഡേജ എന്നീ ക്രിക്കറ്റ് താരങ്ങള്‍ നേരത്തെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രങ്ങളൊന്നും ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും സച്ചിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വിളവേറെ കൊയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications