ആനന്ദ് ബക്ഷി അന്തരിച്ചു
ആനന്ദ് ബക്ഷി അന്തരിച്ചു
മുംബൈ: ഹിന്ദി ചലച്ചിത്ര ഗാനരചയിതാവ് ആനന്ദ് ബക്ഷി (72) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളം ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് പ്രവര്‍ത്തിച്ച ബക്ഷി നാലായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു ബക്ഷി. നാനാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ബക്ഷി മാര്‍ച്ച് 30 ശനിയാഴ്ച അവിടെ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
നാല് തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. മിലന്‍, മഹല്‍, ദോ രാസ്തേ, ജീവന്‍ മൃത്യു, ഖിലോന, മൊഹബത്തേം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
എട്ടാം ക്ലാസ് വരെ മാത്രമേ ബക്ഷി പഠിച്ചിട്ടുളളൂ. റാവല്‍പിണ്ടിയിലാണ് ജനിച്ചത്. പിന്നീട് മുംബൈയിലേക്ക് കുടിയേറി. ഏതാനും വര്‍ഷം സൈനികരംഗത്ത് സേവനം അനുഷ്ഠിച്ചിരുന്നു.


Click it and Unblock the Notifications