രേണുക ബോളിവുഡിലേക്ക്
രേണുക ബോളിവുഡിലേക്ക്
കോളിവുഡില്‍ രേണുകാ മേനോന്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. ഇനി കാലുനീട്ടാം, ബോളിവുഡിലേക്ക്. വിജയത്തിളക്കത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയുമാവാം.
തമിഴില്‍ നായികയെന്ന നിലയിലെ ശ്രദ്ധേയമായ പ്രകടനമാണ് രേണുകക്ക് ബോളിവുഡിന്റെ വാതില്‍ തുറന്നുകൊടുത്തിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ നടിക്ക് കിട്ടാവുന്ന മികച്ച അവസരം തന്നെയാണ് രേണുകയെ തേടിയെത്തിയിരിക്കുന്നത്. ബോളിവുഡിലെ റോമിയോ അക്ഷയ്കുമാര്‍ നായകനാവുന്ന ചിത്രത്തിലേക്കാണ് രേണുകക്ക് ക്ഷണം വന്നിരിക്കുന്നത്.
ശ്രീദേവിയെ സിനിമാലോകത്തിലേക്ക് കൊണ്ടുവന്ന നിര്‍മാതാവ് മയില്‍ ഗുരുപാദമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. തീര്‍ച്ചയായും ബോളിവുഡില്‍ രേണുക്ക് കിട്ടാവുന്ന മികച്ച തുടക്കം.
നാല്ഭാഷകളില്‍ അഭിനയിച്ചതിന്റെ അനുഭവ പരിചയവുമായാണ് രേണുക ഹിന്ദി സിനിമയുടെ മാസ്മരികമായ ഗ്ലാമര്‍ ലോകത്തേക്ക് കടക്കുന്നത്. മലയാളത്തിലൂടെ സിനിമയിലെത്തിയതിനു ശേഷം തെലുങ്കില്‍ ഏതാനും ചിത്രങ്ങളിലും കന്നഡത്തിലെ ഒരു ഹിറ്റ് ചിത്രത്തിലും രേണുക അഭിനയിച്ചിരുന്നു. തുടര്‍ന്ന് തമിഴില്‍. കലാപ കാതല എന്ന ചിത്രം രേണുകയെ തമിഴില്‍ ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഹിന്ദിയടുെ ഗ്ലാമര്‍ത്തിളക്കത്തിലാണ് ഇനി രേണുകക്ക് നോട്ടം.


Click it and Unblock the Notifications