»   » ഐശ്വര്യ റായും ടെലിവിഷനിലേയ്ക്ക്?

ഐശ്വര്യ റായും ടെലിവിഷനിലേയ്ക്ക്?

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ഐശ്വര്യ റായ് ടെലിവിഷന്‍ റിയാലിറ്റി ഷൊ അവതരിപ്പിയ്ക്കാന്‍ ചെയ്യാന്‍ ഒരുങ്ങുന്നു. ഇതിനായി ഐശ്വര്യയുമായി ഒരു പ്രമുഖ ചാനല്‍ ചര്‍ച്ച നടത്തുന്നതായാണ് വാര്‍ത്തകള്‍. എന്താണ് പരിപാടി എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഈ പരിപാടി അവതരിപ്പിയ്ക്കാന്‍ ഐശ്വര്യ വന്‍ തുക ആവശ്യപ്പെട്ടതായാണ് അറിയുന്നത്. തുകയെക്കുറിച്ചും ചര്‍ച്ച തുടരുകയാണ്. ചാനല്‍ പരിപാടി അവതരിപ്പിയ്ക്കാനായി ചര്‍ച്ചകള്‍ നടക്കുന്നതായി ഐശ്വര്യ തന്നെയാണ് വെളിപ്പെടുത്തിയത്.

ഇപ്പോള്‍ സോണി ടെലിവിഷനില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിയ്ക്കുന്ന ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതിയ്ക്ക് വന്‍ പ്രീയമാണ് കാണുന്നത്. മുമ്പ് ഇതേ പരിപാടി ബച്ചന്‍ സ്റ്റാര്‍ പ്ലസില്‍ അവതരിപ്പിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഈ ജനപ്രീയത കണ്ടിട്ടാണോ ഐശ്വര്യയും ടെലിവിഷന്‍ രംഗത്തേയ്ക്ക് കടന്ന് വരുന്നത്. അതോ വന്‍ പ്രതിഫലം പ്രതീക്ഷിച്ചോ?.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam