റാണയില്‍ ആക്ഷന്‍ റാണിയായി ദീപിക

ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ വേണ്ടി താരം പരിശീലനവും തുടങ്ങിയിട്ടുണ്ടത്രേ. ഒരു മാസം നൂണ്ടുനില്‍ക്കുന്ന കഠിനപരിശീലനമാണ് ദീപിക നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വെല്ലുവിളിയെന്ന രീതിയിലാണ് റാണയിലെ ഈ ആക്ഷന്‍ റോളിനെ താന്‍ സമീപിക്കുന്നതെന്നാണ് ദീപിക പറയുന്നത്.
ചാന്ദ്‌നി ചൗക്ക് ടു ചൈന എന്ന ചിത്രത്തില്‍ മുമ്പ് ദീപിക ആക്ഷന്‍ സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ അനുഭവം റാണയിലെ അഭിനയിത്തില്‍ ദീപികയ്ക്ക് മുതല്‍ക്കൂട്ടാവും.
ഹിന്ദിയില്‍ ധം മാരോ ധം എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്ത ദീപിക പുതിയ ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ റോളുകളാണ് തേടിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications