»   » ഡല്‍ഹി ബെല്ലി പണംവാരുന്നു

ഡല്‍ഹി ബെല്ലി പണംവാരുന്നു

Posted By:
Subscribe to Filmibeat Malayalam
Delly Belly
അമീര്‍ ഖാന്‍ നിര്‍മ്മിച്ച് തീയേറ്ററുകളിലെത്തിച്ച ഡല്‍ഹി ബെല്ലി ബോക്സോഫീസില്‍ പണം വാരുന്നു. ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ 15.65 കോടി കളക്ട് ചെയ്തതായാണ് സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 25 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. അമീറിന്റെ മരുമകനായ ഇമ്രാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍.

അതേസമയം ബിഗ് ബിയുടെ ബുഡ്ഡ ഹോഗ തേര ബാപ് കളക്ക്ഷനില്‍ പുറകോട്ടാണെന്നും സൂചനയുണ്ട്. ബുഡ്ഡ ഹോഗ തേര ബാപിന് രണ്ടു ദിവസം കൊണ്ട് 4.26 കോടിയേ നേടാനായുള്ളൂ.

ബുഡ്ഡ ഹോഗ തേര ബാപ് ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. എന്നാല്‍ ഡല്‍ഹി ബെല്ലി കാണാന്‍ യുവാക്കളുടെ തള്ളിക്കയറ്റമാണെന്നുമാണ് പ്രദര്‍ശനശാലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

അതേ സമയം ഡല്‍ഹി ബെല്ലിയില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ഭാഷ കുടുംബ പ്രേക്ഷകകരെ അകറ്റുമെന്നാണ് മറ്റൊരു വാര്‍ത്ത. അശ്ലീലം കലര്‍ന്ന പ്രയോഗങ്ങള്‍ ചിത്രത്തിന്റെ ലോങ് റണ്ണിനെ ബാധിയ്ക്കുമെന്നും പറയപ്പെടുന്നു.

English summary
Aamir Khan's home production Delhi Belly has broken the dry spell at the box office by earning Rs.15.65 crore on its first two days despite being an adult comedy, while Amitabh Bachchan's family entertainer Bbuddah...Hoga Teraa Baap (BHTB) is at Rs.4.26 crore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam