രണ്‍ഭീറിന്റെ നായികയായി ഇല്യാന

ഹിന്ദിയിലെ പ്രമുഖ സംവിധായകനായ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ നായികാ വേഷമാണ് ഇല്യാനയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ഈ ചിത്രത്തില്‍ പ്രിയങ്കാ ചോപ്രയും നായികയാണ്. ഇവര്‍ക്ക് പുറമെ ബോളിവുഡിലെ മറ്റു പ്രമുഖ താരങ്ങളും സിനിമയിലുണ്ടാവും.
ദക്ഷിണേന്ത്യയിലെ കരീന കപൂര്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഇല്യാന തെലുങ്കിലെ സൂപ്പര്‍വിജയങ്ങളുമായി തിളങ്ങിനില്‍ക്കുകയാണ്.
കിക്ക് നേടിയ വിജയത്തിന് പിന്നാലെ 3 ഇഡിയറ്റ്‌സിന്റെ റീമേക്കിലേക്കുള്ള ഓഫറും ഇല്യാനയ്ക്ക് ലഭിച്ചിരുന്നു. ബോളിവുഡിലേക്കുള്ള ഇല്യാനയുടെ തേരോട്ടം സാക്ഷാല്‍ കരീനയ്ക്ക് ഭീഷണിയാകുമോയെന്നാണ് ഏവരുംഉറ്റുനോക്കുന്നത്.


Click it and Unblock the Notifications











