»   » ടോപ്‌ലെസ് ബിപാഷ ഹോട്ടെന്ന് ജോണ്‍

ടോപ്‌ലെസ് ബിപാഷ ഹോട്ടെന്ന് ജോണ്‍

Posted By:
Subscribe to Filmibeat Malayalam
Bipasha
സാധാരണ നിലയില്‍ ഒരു കാമുകിയുടേയോ ഭാര്യയുടെയോ ടോപ്പ്‌ലെസ്സ് വീഡിയോ പുറത്തായാല്‍ കാമുകന്‍മാരുടെയും ഭര്‍ത്താക്കന്മാരുടെയും പ്രതികരണം അസ്വസ്ഥത നിറഞ്ഞതായിരിക്കും.

എന്നാല്‍ കാമുകിയായ ബിപാഷയുടെ ടോപ് ലെസ്സ് വീഡിയോ യുട്യൂബില്‍ പ്രചരിച്ചപ്പോള്‍ ജോണ്‍ എബ്രഹാമിന്റെ പ്രതികരണം തീര്‍ത്തും വ്യത്യസ്തമായിരുന്നു, ബിപാഷയുടെ ടോപ്ലെസ് വീഡിയോ വളരെ ഹോട്ടാണെന്നാണ് ജോണ്‍ പറഞ്ഞത്.

വീഡിയോ പുറത്തായത് എങ്ങനെയാണെന്ന് ഇപ്പോഴും അറിയാത്ത ബിപാഷ ഇതിന്റെ പേരില്‍ ഏറെ ടെന്‍ഷനും അനുഭവിച്ചിരുന്നത്രേ, എന്നാല്‍ ജോണിന്റെ ഈ കമന്റും ജോണിന്റെ വീട്ടുകാരുടെ കൂള്‍ കൂള്‍ ഭാവവും താരത്തിന്റെ ടെന്‍ഷനെല്ലാം അലിയിച്ചുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

1999ല്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ മോഡലായിരുന്ന കാലത്ത് വിവേക് ഒബ്രോയിയോടൊപ്പമുള്ള ഒരു പരസ്യചിത്രമായിരുന്നു യുട്യൂബില്‍ പ്രചരിച്ചിരുന്നത്. രാജസ്ഥാനി വധുവായ ബിപാഷ വിവാഹവസ്ത്രങ്ങള്‍ അണിയുന്നതാണ് പരസ്യത്തിലുള്ളത്. ഒരു ലോട്ടറിയുടെ പരസ്യമായിരുന്നത്രേ ഇത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam