»   » മേല്‍വസ്ത്രമില്ലാതെ കാജല്‍ അഗര്‍വാള്‍

മേല്‍വസ്ത്രമില്ലാതെ കാജല്‍ അഗര്‍വാള്‍

Posted By:
Subscribe to Filmibeat Malayalam
Kajal Agarwal
മേല്‍വസ്ത്രമില്ലാതെ കൈകള്‍ പിണച്ചുവെച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് ബോളിവുഡില്‍ സര്‍വസാധാരണമാണ്. തെന്നിന്ത്യയില്‍ അതിന് ചങ്കൂറ്റമുണ്ടായിട്ടുള്ളവര്‍ കുറയും. ഇപ്പോഴതിനും ഒരാളുണ്ടായിരിക്കുന്നു.

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വെന്നിക്കൊടി പാറിച്ചതിന് ശേഷം ബോളിവുഡിലേക്ക് വണ്ടികയറിയ നടി കാജല്‍ അഗര്‍വാളാണ് ടോപ്‌ലെസ്സായി ക്യാമറയ്ക്ക് മുന്നിലെത്തി എല്ലാവരെയും ഞെട്ടിച്ചത്.

എഫ്എച്ച്എം മാഗസിന്റെ പുതിയലക്കത്തിന്റെ കവര്‍ മാഗസിനിലാണ് അര്‍ദ്ധനഗ്നയായി കാജല്‍ ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്നത്. മേല്‍വസ്ത്രമില്ലാതെ കൈകള്‍ പിണച്ചുവെച്ച് നഗ്നത മറയ്ക്കുന്ന കാജല്‍ തീര്‍ത്തും സുതാര്യമായ ലെഗ് ഇന്‍ അണിഞ്ഞാണ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ഗ്ലാമറിന്റെ ഏത് അറ്റംവരെയും പോകാന്‍ താന്‍ തയാറെന്നാണ്് ബോളിവുഡില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന കാജല്‍ ഈ ഫോട്ടോഷൂട്ടിലൂടെ നല്‍കുന്ന സന്ദേശം. ബി ടൗണിലെ മറ്റു താരസുന്ദരിമാര്‍ക്കെല്ലാം വരുംനാളുകളില്‍ കാജല്‍ ഭീഷണിയാകുമെന്ന കാര്യത്തിലും ഇനി സംശയം വേണ്ട.

തമിഴിലും തെലുങ്കിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കാജല്‍ അജയ് ദേവ്ഗണ്‍ നായകനായ സിങ്കത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്.

English summary
South actress kajal agarwal appeared topless in the September edition of FHM magazine. She is one of the busiest actress in the southern film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam