»   » കരീന-സെയ്ഫ് വിവാഹനിശ്ചയം പത്തിന്?

കരീന-സെയ്ഫ് വിവാഹനിശ്ചയം പത്തിന്?

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor
ഒടുവില്‍ കരീനയ്ക്കും സെയ്ഫിനും പ്രണയിച്ച് മടുത്തു. ഇനി കല്യാണം കഴിച്ചേക്കാമെന്നാണ് ഇരുവരുടേയും തീരുമാനം. ഇതിന് മുന്നോടിയായി ഫെബ്രുവരി പത്തിന് വിവാഹനിശ്ചയം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ ഇരുവരും.

സെയ്ഫും ഞാനും ഏജന്റ് വിനോദ് റിലീസാവാന്‍ കാത്തിരിക്കുകയാണ്.ചിത്രം തീയേറ്ററുകളിലെത്തിയാലുടന്‍ വിവാഹതീയ്യതി പ്രഖ്യാപിക്കും-കരീന പറയുന്നു. മാര്‍ച്ച് 23നാണ് ഏജന്റ് വിനോദ് റിലീസാവുക.

വിവാഹ ജീവിതത്തിനൊപ്പം തന്നെ ജോലിയും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് 41കാരനായ സെയ്ഫിന്റേയും 31കാരിയായ കരീനയുടേയും ആഗ്രഹം. എന്തായാലും ബോളിവുഡ് കാത്തിരുന്ന താരവിവാഹം ഇനി അധികം വൈകില്ലെന്നു കരുതാം.

English summary
Kareena Kapoor and Saif Ali Khan are getting engaged on 10th Feb, as they take their beautiful relationship to the next level, according to the latest Bollywood buzz.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X