സ്‌കാര്‍ലറ്റ്‌ വധം സിനിമയാകുന്നു

By Staff

ഗോവ ബീച്ചില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബ്രിട്ടീഷ്‌ പെണ്‍കുട്ടി സ്‌കാര്‍ലറ്റ്‌ കീലിംഗിെക്കുറിച്ച്‌ സിനിമയൊരുക്കുന്നു.

ബോളിവുഡ്‌ സംവിധായകന്‍ പ്രഭാകര്‍ ശുക്ലയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. റേവ്‌ പാര്‍ട്ടി എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌.

കത്രീന കെയ്‌ഫ്‌ ആണ്‌ ചിത്രത്തില്‍ സ്‌കാര്‍ലറ്റിനെ അവതരിപ്പിക്കുന്നതെന്നാണ്‌ സൂചന. ഈ വേഷം ചെയ്യാന്‍ കത്രീനയോളം അനുയോജ്യമായ മറ്റൊരുതാരത്തെ തനിയ്‌ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ ശുക്ല പറയുന്നത്‌.

പാട്ടും നൃത്തവുമുള്‍പ്പെടെയുള്ള ചേരുവകള്‍ അടങ്ങിയ ചിത്രമാണിതെന്ന്‌ സംവിധായകന്‍ പറയുന്നു. ഗോവയില്‍ നടക്കുന്ന ഇത്തരം സംഭവങ്ങല്‍ ജനങ്ങളെ അറിയിക്കുകയാണ്‌ ചിത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 18നാണ്‌ ഗോവയിലെ ബീച്ചില്‍ പതിനഞ്ചുകാരിയായ സ്‌കാര്‍ലറ്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ അന്വേഷണം നടത്തിയ ഗോവ പൊലീസ്‌ സ്‌കാര്‍ലറ്റ്‌ മുങ്ങിമരിച്ചതാണെന്നനിഗമനത്തിലെത്തി.

എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ശക്തമായ ഇടപെടലിനെത്തുടര്‍ന്ന്‌ മൃതദേഹം രണ്ടാമത്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും മരണം ലൈംഗികപീഡനത്തെത്തുടര്‍ന്നാണെന്ന സത്യം പുറത്തുവരുകയുമായിരുന്നു.

സ്‌കാര്‍ലറ്റിന്റെ കഥ ചലച്ചിത്രമാക്കുന്നതിന്‌ മുമ്പ്‌ ജൂണില്‍ നടത്തുന്ന ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ പെണ്‍കുട്ടിയുടെ മാതാവ്‌ ഫിയോനയെകാണുമെന്നും ശുക്ല വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X