»   » പെണ്ണുങ്ങള്‍ നോക്കുന്പോള്‍ സന്തോഷം: ഷാഹിദ്

പെണ്ണുങ്ങള്‍ നോക്കുന്പോള്‍ സന്തോഷം: ഷാഹിദ്

Posted By:
Subscribe to Filmibeat Malayalam
Shahid Kapoor
സ്ത്രീകള്‍ തന്നെ ശ്രദ്ധിക്കുന്നത് ഇഷ്ടമാണെന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍. ആരാധികമാര്‍ ശ്രദ്ധിക്കുന്നത് കാണുമ്പോള്‍ എനിയ്ക്ക് വളരെ സന്തോഷം തോന്നാറുണ്ട്. അവര്‍ ശ്രദ്ധിക്കുന്നത് എനിയ്ക്കിഷ്ടമാണ്. അത് രസമുള്ളകാര്യമാണെന്നതില്‍ സംശയമില്ല- ഷാഹിദ് പറയുന്നു.

എന്നാല്‍ പെണ്ണുങ്ങളില്‍ നിന്നും കോംപ്ലിമെന്റുകള്‍ കിട്ടുമ്പോള്‍ ചിലപ്പോഴൊക്കെ അസ്വസ്ഥത തോന്നിയിരുന്നുവെന്നും താരം പറയുന്നു. ആദ്യമാദ്യം ആരാധികമാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിയ്ക്കറിയില്ലായിരുന്നു. ആരാധികമാരോട് എങ്ങനെ പെരുമാറണമെന്ന് എനിയ്ക്കറിയില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഞാന്‍ അവര്‍ നല്‍കുന്ന ശ്രദ്ധ ആസ്വദിക്കുന്നുണ്ട്. അത് എനിയ്ക്ക് സന്തോഷം മാത്രമേ നല്‍കുന്നുള്ളു. അളുകള്‍ നമ്മളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് സന്തോഷമുണ്ടാക്കുന്നതാണ്. അവര്‍ക്ക് വേണ്ടതെന്താണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു- താരം വ്യക്തമാക്കി.

പ്രണയചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് കൂടുതല്‍ താല്‍പര്യമുണ്ടെന്ന് പറയുന്ന ഷാഹിദ് പക്ഷേ വ്യക്തിജീവിതത്തിലെ പ്രണയത്തെക്കുറിച്ച് തനിയ്‌ക്കൊരു രൂപവുമില്ലെന്നാണ് പറയുന്നത്. പ്രണയമെന്നത് പ്രവചിക്കാന്‍ കഴിയുന്നകാര്യമല്ലെന്നും ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോഴായിരിക്കും അത് ജീവിതത്തിലേയ്ക്ക കടന്നുവരുകയെന്നും ഷാഹിദ് പറയുന്നു.

English summary
Bollywood actor Shahid Kapoor says he loves attention and adulation from his female fans, 'I feel very happy and glad about it. I like it its nice,' Shahid told reporters,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam