കോവളത്ത്‌ മല്ലികയ്‌ക്കായി മണ്‍കുടില്‍ ഒരുങ്ങുന്നു

By Super

കുട്ടിക്കാലത്ത്‌ മണല്‍ക്കൊട്ടാരവും മുളങ്കുടിലുമെല്ലാം ഉണ്ടാക്കിക്കളിയ്‌ക്കുമെങ്കിലും വളരുമ്പോള്‍ മിക്കവരും ആഗ്രഹിക്കുന്നത്‌ മണിസൗധങ്ങള്‍ പണിത്‌ അതില്‍ക്കഴിയണമെന്നാണ്‌ ചിലര്‍ക്കെങ്കിലും ജീവിതത്തില്‍ ഈ മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയും ചെയ്യുന്നു.

എന്നാല്‍ ഇതിന്‌ സാധ്യമായിട്ടും മണ്‍കുടിലില്‍ താമസിക്കാനിഷ്ടപ്പെടുന്നവരുമുണ്ട്‌. ഇത്തരത്തിലൊരാളാണ്‌ ബോളിവുഡിന്റെ സ്വന്തം ഗ്ലാമര്‍ റാണി മല്ലിക ഷെരാവത്‌. കുടിലില്‍ താമസിക്കാനുള്ള മല്ലികയുടെ മോഹം ഉടന്‍തന്നെ സാക്ഷാത്‌കരിക്കപ്പെടും. അതും കേരളത്തിന്റെ മനോഹര തീരമായ കോവളത്ത്‌.

ഇവിടെ മല്ലികയ്‌ക്കായി ഒരു മണ്‍ കുടില്‍ ഒരുങ്ങുകയാണ്‌. ഓടും മുളയും കളിമണ്ണുമുപയോഗിച്ചുള്ള കുടിലിന്‌ ഒരു ഹാളും ഒരു കിടപ്പുമുറിയുമാണുള്ളത്‌. കോവളത്ത്‌ വിഴിഞ്ഞത്തിനടുത്താണ്‌ കുടില്‍ നിര്‍മ്മിക്കുന്നതെങ്കിലും കൃത്യമായ സ്ഥലം ഏതെന്ന്‌ വ്യക്തമല്ല. എന്തായാലും ഇവിടേയ്‌ക്ക്‌ കാറിന്‌ പോലും ചെല്ലാന്‍ കഴിയില്ല. ചെറിയ കുന്നിന്‍ മുകളിലായി ഉയരുന്ന കിടിലനടുത്തേയ്‌ക്ക്‌ നടന്നുതന്നെവേണമത്രേ ചെല്ലാന്‍.

ഹാബിറ്റാറ്റ്‌ ടെക്‌നോളജി ഗ്രൂപ്പാണ്‌ മല്ലികയ്‌ക്കായി മണ്‍കുടില്‍ ഒരുക്കുന്നത്‌. അറബിക്കടലിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ്‌ കുടില്‍ പണിയുന്നതെന്നാണ്‌ ഹാബിറ്റാറ്റ്‌ ടെക്‌നോളജി ഗ്രൂപ്പിന്റെ മേധാവി ജി ശങ്കര്‍ പറയുന്നത്‌. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മല്ലിക കോവളത്തെത്തുമെന്നും ഇതോടെ കുടിലിന്റെ അവസാന മിനുക്കുപണികളെപ്പറ്റി തീരുമാനമാകുമെന്നുമാണ്‌ സൂചന.

കുടില്‍ നിര്‍മ്മാണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. മല്ലികയുടെ ഈ കുടില്‍പ്രേമം ഇനി മറ്റ്‌ ബോളിവുഡ്‌ താരങ്ങളിലേയ്‌ക്കും പകര്‍ന്ന്‌ പുതിയ ഒരു ട്രന്‍ഡ്‌ തന്നെ സൃഷ്ടിക്കപ്പെട്ടേയ്‌ക്കുമെന്നാണ്‌ ഇപ്പോഴത്തെ സംസാരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X