»   » താങ്ക് യുവില്‍ മല്ലികയുടെ ഐറ്റം ഡാന്‍സ്

താങ്ക് യുവില്‍ മല്ലികയുടെ ഐറ്റം ഡാന്‍സ്

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ഒട്ടേറെ കൊട്ടിഘോഷിച്ച് റിലീസ് ചെയ്ത ഹിസ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ മല്ലിക ഷെരാവത്തിനെക്കുറിച്ച് കുറച്ചുനാള്‍ ഒന്നും കേള്‍ക്കാനില്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാണ് മല്ലിക വീണ്ടും ബോളിവുഡില്‍ സജീവമാകുന്നു.

തന്റെ സ്ഥിരം നമ്പറായ ഐറ്റം ഡാന്‍സുമായി മല്ലിക വീണ്ടുമെത്തുകയാണ്. അനീസ് ബസ്മിയുടെ താങ്ക് യു എന്ന ചിത്രത്തിലാണ് മല്ലികയുടെ ഐറ്റം നമ്പര്‍.

വന്‍താരനിരയുള്ള ചിത്രമാണ് താങ്ക യു. ഇതില്‍ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, ബോബി ഡിയോള്‍ എന്നിവര്‍ക്കൊപ്പമാണ് മല്ലിക നൃത്തമാടുന്നത്. എന്തായാലും ഹിസ് നല്‍കിയ പരാജയത്തില്‍ നിന്നും മല്ലികയ്ക്ക് മുക്തയാകാന്‍ മാത്രം ഹിറ്റായിരിക്കും ഈ ഗാനമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

അടുത്തകാലത്ത് വന്‍ ഹിറ്റായ മാറിയ കത്രീന കെയ്ഫിന്റെ ഷീല കി ജവാനിയെ മല്ലികയുടെ നമ്പര്‍ കടത്തിവെട്ടുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

English summary
While her Hisss failed to create wonders at the Box Office, Mallika Sherawat is certainly not losing hope. The sexy actress would now be seen in a special item number in Anees Bazmee's multi-starrer Thank You,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam