»   » സഞ്ജയ് ദത്തിന് വീണ്ടും യുഎസ് വിസ നിഷേധിച്ചു

സഞ്ജയ് ദത്തിന് വീണ്ടും യുഎസ് വിസ നിഷേധിച്ചു

Posted By:
Subscribe to Filmibeat Malayalam
Sanjay Dutt And Trishala Dutt
ബോളിവുഡ് താരം സഞ്ജയ് ദത്തിന് അമേരിക്ക വീണ്ടും വീസ നിഷേധിച്ചു. ന്യൂയോര്‍ക്കിലെ ജോണ്‍ ജെയ് കോളജ് ഓഫ് ക്രിമിനല്‍ ജസ്റ്റിസില്‍ വിദ്യാര്‍ഥിയായ മകള്‍ ത്രിഷാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് സഞ്ജയ് വിസയ്ക്ക് അപേക്ഷിച്ചത്. 10 വര്‍ഷത്തെ വിസ കാലാവധി പുതുക്കുന്നതിന് അപേക്ഷിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.

1993ലെ മുംബൈ സ്‌ഫോടനപരമ്പരയില്‍ പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് യുഎസ് കോണ്‍സുലേറ്റ് വിസ നിഷേധിച്ചത്. ഇതോടെ ത്രിഷാലയുടെ ബിരുദദാന ചടങ്ങില്‍ സഞ്ജയ്ക്ക് പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പിതാവ് നിയമക്കുരുക്കകളിലകപ്പെട്ട് തടവിലായതിനെ തുര്‍ന്നാണ് ക്രിമിനല്‍ നിയമത്തില്‍ തന്നെ ബിരുദമെടുക്കാന്‍ ത്രിഷാല തീരുമാനിച്ചതത്രേ.

മകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദത്ത് നിരാശനാണെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam