ബോളിവുഡ്‌ നടിമാരുടെ പ്രതിഫലത്തുക കുറയുന്നു

By Staff

ബോളിവുഡ്‌ താരങ്ങളുടെ പ്രതിഫലത്തുക അനുദിനം കുതിച്ചുയരുകയാണ്‌. മിക്ക താരങ്ങളും ഇത്രയെന്ന്‌ ആവശ്യപ്പെട്ടില്ലെങ്കില്‍പ്പോലും മിക്കവരുടെയും പ്രതിഫലം ഉയരുകയാണ്‌. അതിന്‌ പിന്നാലെ പലരുടെയും പേരില്‍ നികുതിവെട്ടിപ്പ്‌ ആരോപണങ്ങള്‍ പിന്നാലെ കോടതി കയറ്റം എല്ലാമുണ്ട്‌.

എന്നാല്‍ ഇക്കാര്യം പുരുഷ താരങ്ങളുടെ കാര്യത്തില്‍മാത്രമാണത്രേ നടക്കുന്നത്‌. സ്‌ത്രീകള്‍ മിക്കപ്പോഴും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നു. പുരുഷന്മാരുടെ പ്രതിഫലത്തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ നടിമാര്‍ക്കുകിട്ടുന്നത്‌ വളരെ തുച്ഛമായ തുകയാണത്രേ.

മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാര്‍ക്കുപോലും വളരെ തുച്ഛമായ പ്രതിഫലമാണ്‌ ലഭിക്കുന്നതെന്നത്‌ ബോളിവുഡില്‍ നിലനില്‍ക്കുന്ന വിവേചനത്തിന്റെ സൂചനയാണ്‌. ഒരു നടിക്കുകിട്ടുന്നതിന്റെ പത്തിരട്ടി തുകയാണത്രേ മിക്ക നടന്മാര്‍ക്കും കിട്ടുന്നത്‌.

അതായത്‌ കരീന കപൂര്‍ മൂന്നുസിനിമകള്‍ക്കും കൂടി 5.5 കോടി വാങ്ങുകയാണെങ്കില്‍ അക്ഷയ്‌ കുമാര്‍ ഒരൊറ്റ ചിത്രത്തിന്‌ 17 കോടി വാങ്ങും. ഇതാണ്‌ പ്രതിഫലങ്ങളുടെ കഥ.

സഹനടന്മാരായ പരേഷ്‌ രാവലും രാജപാല്‍ യാദവ്‌ എന്നിവര്‍ ഒരുകോടി വെച്ച്‌ വാങ്ങുമ്പോള്‍ മുന്‍മിസ്‌ ഇന്ത്യയും നായികനടിയുമായ പ്രിയങ്ക ചോപ്രയ്‌ക്ക്‌ കിട്ടുന്നത്‌ വെറും രണ്ട്‌ കോടിമാത്രം.

തിരിച്ചുവരവു ചിത്രമായ ആജാ നാച്‌ലെയോട്‌ തീര്‍ത്തും തണുത്തപ്രതികരണമാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നതെന്നതിനാല്‍ ഒരു കാലത്ത്‌ ബോളിവുഡ്‌ വാണ മാധുരിയ്‌ക്കുപോലും ഇതിലും കൂടുതലൊന്നും കിട്ടാന്‍ പോകുന്നില്ലെന്നാണ്‌ സൂചന.

എന്നാല്‍ ഹോളിവുഡിലെ കഥ വ്യത്യസ്ഥമാണ്‌. നിക്കോള്‍ കിഡ്‌മാനും ജൂലിയ റോബോട്‌സും പുരുഷതാരങ്ങള്‍ക്കൊപ്പം തന്നെ പ്രതിഫലം പറ്റുന്നവരാണ്‌. ടോം ക്രൂയിസിന്‌ ഒരു ചിത്രത്തിന്‌ 45 മില്യന്‍ ഡോളറാണ്‌ കിട്ടുന്നതെങ്കില്‍ കിഡ്‌മാന്റെ പ്രതിഫലം 35മില്യന്‍ ഡോളറില്‍ ഒട്ടും കുറയില്ല. ബ്രാഡ്‌ പിറ്റിന്‌ 29 മില്യന്‍ ഡോളര്‍ കിട്ടുമ്പോള്‍ ആഞ്‌ജലിന്‌ ജോളിയ്‌ക്ക്‌ 27 മില്യന്‍ ഡോളര്‍ തന്നെ കിട്ടുന്നുണ്ട.

ഇന്ത്യയില്‍ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാവുകയെന്നത്‌ തല്‍ക്കാലം പ്രായോഗികമല്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. നടിമാരുടെ പേരിലല്ല പലപ്പോഴും ചിത്രങ്ങളുടെ പരസ്യങ്ങള്‍ വരുന്നതെന്നതുകൊണ്ടുതന്നെയാണ്‌ അവര്‍ക്ക്‌ പ്രതിഫലം കുറയുന്നത്‌. അഭിനയിക്കുന്നത്‌ എത്ര പ്രമുഖയായ നടിയാണെങ്കിലും പടം വില്‍ക്കുന്നത്‌ നടന്റെ പേരും പറഞ്ഞാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X